മണ്ണാര്‍ക്കാട്: ഹജ്ജ് തീര്‍ഥാടകരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യ ഗഡു തുക അടയ്ക്കു ന്നതിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന് കത്തയച്ചു. ഈ വര്‍ഷത്തെ തീര്‍ഥാടകരായി തിരഞ്ഞെടുക്കപ്പെ ട്ടവര്‍ക്ക് ഈ മാസം പത്താം തീയതിയ്ക്കകം ആദ്യ ഗഡു അടയ്ക്കുന്നതിനാണ് സമയം അനുവദി ച്ചിരിക്കുന്നത്.ഈ കാലയളവില്‍ വരുന്ന രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം പൊതു അവധിയായതിനാല്‍, നിരവധി സാധാരണ തീര്‍ഥാടകര്‍ക്കും നിശ്ചിത സമയത്തിനുള്ളില്‍ പണമടയ്ക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. ഈ സാഹചര്യം മനസിലാക്കി പണമടയ്ക്കാനുള്ള തിയതി ഒരാഴ്ച കൂടി നീട്ടി നല്‍കണമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിനോട് അഭ്യര്‍ഥിച്ചു.
