മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ സേവന ഗുണനിലവാരം ഉയര് ത്തുന്നതില് കേരളം വീണ്ടും ദേശീയ ശ്രദ്ധ നേടുന്നു.കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയതലത്തിലുള്ള നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് ലക്ഷ്യ സര്‍ട്ടിഫിക്കേഷ നുകള്‍ ലഭ്യമായി.മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിലും രോഗികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ നടത്തുന്ന ഇടപെട ലുകള്‍ക്കുള്ള അംഗീകാരമാണിത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്ക് എന്‍.ക്യു.എ.എസ്., ലക്ഷ്യ സര്‍ട്ടിഫിക്കേ ഷനുകള്‍ ഒരുമിച്ച് ലഭിച്ചു. ലക്ഷ്യ സര്‍ട്ടിഫിക്കേഷനില്‍ ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന് തീയേ റ്ററിന് 98.11 ശതമാനവും ലേബര്‍ റൂമിന് 99.69 ശതമാനവും, എന്‍.ക്യു.എ.എസ്. 98.25 ശതമാനവും സ്കോര്‍ ലഭിച്ചു.കൂടാതെ, ആലപ്പുഴ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും (ലേബര്‍ റൂമിന് 91.64 ശതമാനം, ഓപ്പറേഷന് തിയേറ്റര്‍ സംവിധാനങ്ങള്‍ക്ക് 90.06 ശതമാനം), കോഴി ക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചിന് ലക്ഷ്യ പുനഃഅംഗീകാരവും (ലേബര്‍ റൂം- 96.50%, ഓപ്പറേഷന് തിയേറ്റര്‍-98.84%) ലഭിച്ചു. സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് പരമാവ ധി കുറയ്ക്കുക, ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും പ്രസവ സമയത്തും പ്രസവാനന്തര വും മികച്ച സൗജന്യ പരിചരണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സുരക്ഷിതവും മാന്യവുമായ പ്രസവ പരിചരണം, മികച്ച അണുബാധ നിയന്ത്രണം, ലേബര്‍ റൂമുക ളുടെയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന് തിയറ്ററുകളുടെയും ഗുണനിലവാരം ഉറപ്പാക്കല്‍ തുടങ്ങിയവയാണ് ലക്ഷ്യ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. മൂന്ന് മെഡിക്കല്‍ കോളേജുകള്‍, 13 ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ 20 ആശുപത്രികള്‍ക്കാണ് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുള്ളത്.ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍ അംഗീകരിച്ച എന്‍.ക്യു.എ.എസ്. സര്‍ട്ടിഫി ക്കേഷന്, ആരോഗ്യ സ്ഥാപനങ്ങളിലെ എട്ട് പ്രധാന മേഖലകളിലെ പരിശോധനയ്ക്ക് ശേഷമാണ് നല്‍കുന്നത്. കൊല്ലം ചവറ പ്രാഥമിക ആരോഗ്യകേന്ദ്രം (91.41%), കൊല്ലം ചാത്തന്നൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം (96.83%) എന്നിവയ്ക്ക് പുനഃഅംഗീകാരം ലഭിച്ചു. ഇതോടെ, സംസ്ഥാനത്തെ 13 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 53 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 181 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 92 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് എന്‍.ക്യു.എ.എസ്. അംഗീകാരം നേടുന്ന ആകെ ആശുപത്രികളുടെ എണ്ണം 361 ആയി ഉയര്‍ന്നു.എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങ ള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ വീതവും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. എന്‍.ക്യു.എ.എസ്/ ലക്ഷ്യ അംഗീകാരങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരി ശോധനയും, വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
