പാലക്കാട്: ഓണത്തിന് മുന്നോടിയായി പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലാ – താലൂക്ക് തലത്തില്‍ ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് പൊതു വിപണികളില്‍ പരിശോധന നടത്തും. എ ഡി എം എ അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊതു വിപണികളില്‍ പരിശോധന നടത്തുമ്പോള്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുക, ബില്ല് നല്‍കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ രേഖകള്‍ സൂക്ഷിക്കുക എന്നിവ പാലിക്കുന്നുണ്ടോയെന്ന് പരിശോധി ക്കണമെന്ന് ഉദ്യോഗസ്ഥര്‍ എ ഡി എം നിര്‍ദ്ദേശം നല്കി.യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍, സപ്ലൈകോ മേഖലാ മാനേജര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, കൃഷി, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, ജി.എസ്.ടി. എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
