തിരുവനന്തപുരം: ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന ജനാധിപത്യ പൊലി സിങ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ പൊലിസ് സംവിധാനത്തിലും സ്റ്റേഷനുകളിലും സമഗ്ര മാറ്റം വരുത്തുന്ന ‘മൈ പൊലിസ് സ്റ്റേഷന്’ പദ്ധതിക്ക് ആഗസ്റ്റ് 15 മുതല്‍ തുടക്കം. പൊലിസിനെ ജന ങ്ങളുടെ സ്വന്തം സംവിധാനമാക്കി മാറ്റുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷ നുകളുടെ മുഖഛായ മാറുമെന്നും ഇത് ചരിത്രപരമായ മാറ്റമാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പി ആര് ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയോടനുബന്ധിച്ച്, മുന്‍പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വഹിച്ചിരുന്ന സ്റ്റേഷന് ഹൗസ് ഓഫിസര്‍ ചുമതല ഇനി മുതല്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കും. നേരിട്ട് ജോലിയില്‍ പ്രവേ ശിക്കുന്ന യുവതീ-യുവാക്കളായ എസ്.ഐമാര്‍ക്ക് പുതിയ ചുമതലകള്‍ ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനമെടുക്കാനുള്ള ശേഷിയും കൂടുതല്‍ ശക്തമാക്കും. സംസ്ഥാനത്തെ 484 ലോ ആന്‍ഡ് ഓര്‍ഡര്‍ പൊലിസ് സ്റ്റേഷനുകളില്‍ 419 എണ്ണത്തിലാണ് സബ് ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒമാരായി നിയമിക്കുന്നത്. അതേസമയം സിറ്റികളിലേതുള്‍പ്പെടെ മറ്റു പ്രാധാനപ്പെട്ട 64 സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ തന്നെ എസ്എച്ച്ഒ മാരായി തുടരുമെന്ന് മന്ത്രി പറഞ്ഞു.
63 പൊലിസ് സ്റ്റേഷനുകളില്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍മാരാണ് എസ്.എച്ച്.ഒമാരാകാന്‍ പോ കുന്നത് എന്നത് സവിശേഷമായ നേട്ടമാണ്. മുല്ലപ്പെരിയാറിന്റെ തന്ത്രപ്രധാനമായ പശ്ചാത്തലം കണക്കിലെടുത്ത് അവിടുത്തെ എസ്എച്ച്ഒ ചുമതല ഡി.വൈ.എസ്.പി. യ്ക്ക് ആയിരിക്കും. എസ്.ഐമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ കീഴില്‍ 200 പൊലിസ് സര്‍ക്കിളുകള്‍ രൂപീകരിക്കും. സ്റ്റേഷനുകളില്‍ എത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ചുകൊണ്ട് സമയബന്ധിതമായി സേവനം നല്കി പൗരന്റെ സംതൃപ്തി ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. കസ്റ്റഡി മരണങ്ങളും കസ്റ്റഡി മര്‍ദ്ദനങ്ങളും പൂര്‍ണമായി ഇല്ലാതാക്കും.
പുതിയ എസ്എച്ച്ഒ മാര്‍ക്കും സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഘട്ടംഘട്ടമായി ഓറി യന്റേഷന്‍ പരിശീലനം നല്‍കും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ വൈസറി ഉദ്യോഗസ്ഥര്‍ക്കും ഡിവൈ.എസ്.പി മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. കീഴു ദ്യോഗസ്ഥരോടും പൗരന്മാരോടും നല്ല ബന്ധം പുലര്‍ത്താനും അനാവശ്യ സമ്മര്‍ദം മൂലമുള്ള ആത്മഹത്യകള്‍ ഒഴിവാക്കാനും സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാങ്കേതിക മാറ്റങ്ങള്‍ പഠിക്കുകയും ഐജി സൈബര്‍ സെക്യൂരിറ്റിയുടെ നേതൃത്വത്തിലുള്ള സംവിധാനം പ്രയോജനപ്പെടുത്തുകയും ചെയ്യും.
സംസ്ഥാനത്ത് 20 വര്‍ഷമായി നിലനില്‍ക്കുന്ന ‘ജനമൈത്രി സുരക്ഷാ പദ്ധതി’ കൂടുതല്‍ കാര്യ ക്ഷമമാക്കും. പദ്ധതിയുടെ ഭാഗമായി റേഞ്ച് ഡിഐജി മാര്‍ തങ്ങളുടെ പരിധിയിലുള്ള സ്റ്റേഷ നുകളില്‍ നിന്ന് സ്വതന്ത്രമായി ഫീഡ്ബാക്ക് ശേഖരിച്ച് മാസം തോറും വിലയിരുത്തലുകള്‍ നടത്തും. സംസ്ഥാന പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ എഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) ആയിരിക്കും ‘മൈ പൊലിസ് സ്റ്റേഷന്’ കോ-ഓര്‍ഡിനേറ്റര്‍. പദ്ധതിയുടെ പ്രതിമാസ പ്രോഗ്രസ് റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിക്കും.
സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരി കയാണ്. പദ്ധതിയുടെ ഭാഗമായി എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഒരേ നിറത്തിലുള്ള പെയി ന്റടിക്കും. ഒക്ടോബര്‍ 2 ഓടുകൂടി മന്ത്രി ഓഫിസും ഹൈടെക്കാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുന്‍ ഡിജിപി എ ഹേമചന്ദ്രനും സന്നിഹിതരായിരുന്നു.
