മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ സേവ് മണ്ണാര്‍ക്കാടുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയില്‍ നടത്തിയ സൗജന്യ ഉച്ചഭക്ഷണവിതരണം സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഭക്ഷണം നല്കി യത്. അധ്യാപകരായ സുരേഷ് ബാബു, അനു, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകരായ റംഷാദ്, ആബിദ്, നാസര്‍ എന്നിവരും നേതൃത്വം നല്കി. ആശുപത്രിയിലെ നിരവധി പേര്‍ക്ക് പ്രയോജന കരമായ ഈ കാരുണ്യ പ്രവര്‍ത്തനം വിദ്യാര്‍ഥികളില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വവും കരുണയും വളര്‍ത്തുന്നതില്‍ മാതൃകാപരമാണെന്ന് സേവ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ അഭിപ്രാ യപ്പെട്ടു.
