രണ്ടായിരത്തിലേറെ മേളകള്അമ്പതിനായിരത്തോളം സംരംഭകരുടെ പങ്കാളിത്തം, പ്രാദേശിക ഉല്പന്നങ്ങള്ക്ക് വിപുലമായ വിപണി
മണ്ണാര്‍ക്കാട്: ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് വിപുലമായ വിപണി ഒരുക്കാന്‍ സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പി ക്കും. പ്രാദേശിക ഉല്പന്നങ്ങള്ക്ക് വിപണി വിപുലപ്പെടുത്തുകയും സംരംഭകര്‍ക്കും അയല്ക്കൂ ട്ടങ്ങള്ക്കും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഓണം വിപണന മേളകളില്‍ കാര്‍ഷിക സൂക്ഷ്മ സംരംഭ മേഖലകളില്‍ നിന്നുള്ള ഉല്പന്ന വിപണനം വഴിയും കൂടാതെ ഓണ സദ്യ, ഓണക്കിറ്റ് വിപണനം എന്നിവയിലൂടെയും ആകെ 50.8 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ആഗസ്റ്റ് 20-25 വരെ നടക്കുന്ന മേളകളിലൂടെ ഈ വിറ്റുവരവ് മറി കടക്കുകയാണ് ലക്ഷ്യം.
ആലപ്പുഴ ജില്ലയിലാണ് ഓണം വിപണന മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം. ഒപ്പം പതിമൂന്ന് ജില്ലകളിലും കൂടാതെ ഓരോ സി.ഡി.എസിലും രണ്ടു വീതവും ആകെ രണ്ടായിരത്തിലേറെ വിപണന മേളകള്‍ സംഘടിപ്പിക്കും. അമ്പതിനായിരത്തോളം സംരംഭകരും മേളയില്‍ പങ്കെടു ക്കും. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള് ന്യായവിലയില്‍ ലഭ്യമാക്കുന്നതി നും വിലയിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി വിശദമായ പ്രവര്‍ത്തന മാര്‍ഗരേഖ കുടുംബ ശ്രീ തയ്യാറാക്കിയിട്ടുണ്ട്.
സൂക്ഷ്മ സംരംഭ, കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭകരും കര്‍ഷകരും ഉല്പാദിപ്പി ക്കുന്ന വിവിധ ഭക്ഷ്യോല്പന്നങ്ങള്, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കാര്‍ഷികോല്പന്നങ്ങ ള്‍, മൂല്യവര്‍ധിത ഉല്പന്നങ്ങള് എന്നിവയ്ക്കൊപ്പം അട്ടപ്പാടിയിലെ വനിതാ കര്‍ഷകര്‍ കൃഷി ചെയ്യുന്ന വിവിധയിനം ചെറുധാന്യങ്ങള്‍, മധുരക്കിഴങ്ങ് എന്നിവയും ഇടുക്കിയിലെ ഗോത്ര വര്‍ഗ സംരംഭകരുടെ ഉല്പന്നങ്ങളും വിപണന മേളകളില്‍ ലഭ്യമാകും. കുടുംബശ്രീയുടെ ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി കൃഷി ചെയ്യുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവ യും വിപണിയിലെത്തും. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ-കൊമേഴ്സ് ആപ്ളിക്കേഷന്‍ വഴിയും ഉല്പന്നങ്ങള് ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം മികച്ച സ്വീകാര്യത നേടിയ സി.ഡി.എസുകള്‍ വഴി യുള്ള ഓണക്കിറ്റ് വിതരണം ഇക്കുറിയും തുടരും. ഓണസദ്യ ആവശ്യമായവര്‍ക്ക് ജില്ലാതലത്തി ലും സി.ഡി.എസ്തലത്തിലും ലഭ്യമാകും. ഇതിന് ജില്ലാതലത്തില്‍ കോള്‍ സെന്റര്‍ സംവിധാനവും ഏര്‍പ്പെടുത്തും.
പ്രാദേശിക ഉത്സവങ്ങള്‍, സാംസ്ക്കാരിക പരിപാടികള്‍, തിരക്കേറിയ പൊതു സ്ഥലങ്ങള്‍ എന്നി വ കേന്ദ്രീകരിച്ച് വിപണന മേളകളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഹരിതചട്ടം പാലി ച്ചുമാണ് മേളകള്‍ സംഘടിപ്പിക്കുക. മേളകളുടെ സുഗമമായ നടത്തിപ്പിന് ജില്ലാതല, സി.ഡി.എസ്ത ല ഏകോപന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്ത്തീയാ ക്കുന്നതിന് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ക്കും നിര്‍ദേശം നല്കി യിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, സന്നദ്ധ സംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ മേളകള്‍ കൂടുതല്‍ ജനകീയമാ ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് വിപുലമായ വിപണി ഒരുക്കാന്‍ സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 20-25 വരെ നടക്കുന്ന മേളയില്‍ പൂക്കള്‍, പഴം, പച്ചക്കറി, വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം മേളയില്‍ ലഭ്യമാകും. അമ്പതിനായിരത്തോളം സംരംഭകരും മേളയില്‍ പങ്കെടു ക്കും. പ്രാദേശിക ഉല്പന്നങ്ങള്ക്ക് വിപണി വിപുലപ്പെടുത്തുകയും സംരംഭകര്‍ക്കും അയല്ക്കൂ ട്ടങ്ങള്ക്കും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള് ന്യായവിലയില്‍ ലഭ്യമാക്കുന്നതിനും വിലയിലെ സുതാര്യത ഉറപ്പാക്കുന്നതിനുമാ യി വിശദമായ പ്രവര്‍ത്തന മാര്‍ഗരേഖ കുടുംബശ്രീ തയ്യാറാക്കിയിട്ടുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ മേളകള്‍ കൂടുതല്‍ ജനകീയമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
