മണ്ണാര്‍ക്കാട്: കുറ്റാന്വേഷണരംഗത്ത് വിദ്യാര്ഥിപ്രതിഭകളുടെ മികവ് പരിശോധിക്കുന്ന സൗത്ത് ഇന്ത്യ റീജ്യണല്‍ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ മത്സരമായ ‘ക്രിംക്വസ്റ്റ് 2കെ26’ നാളെ മണ്ണാര് ക്കാട് എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജില്‍ നടക്കും. കോളജിലെ ഫോറന്‍സിക് സയന്‍സ് പഠനവിഭാഗവും ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന് സിക് സയന്‍സും സംയുക്തമായാണ് ഈ നൂതന മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ഗോവ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാ നങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള അഞ്ച് അംഗങ്ങളടങ്ങിയ 130-ലേറെ ടീമു കള്‍ പങ്കെടുക്കും. ഫോറന്‍സി വിശകലനത്തിലും കേസ് പുനര്‍നിര്‍മാണത്തിലും വിദ്യാര്‍ഥി ടീമുകളെ പരീക്ഷിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക കുറ്റകൃത്യ പരിശീലനം നല്‍കുക, ശാസ്ത്രീയ തെളിവ് ശേഖരണം, യുക്തിസഹമായ ന്യായവാദം എന്നിവ മെച്ചപ്പെടുത്തുക, കുറ്റകൃത്യം നടന്ന സ്ഥലം കൃത്യമായി കൈകാര്യം ചെയ്യാനുള്ള കഴിവ് പരിശോധിക്കുക എന്നിവയാണ് മത്സരത്തിന്റെ ലക്ഷ്യങ്ങള്‍. ദക്ഷിണേന്ത്യയിലെ മികച്ച യുവശാസ്ത്ര അന്വേ ഷകരെയും ഫോറന്‍സിക്, നിയമ വിദ്യാര്‍ഥികളെയും ഒരിടത്ത് അണിനിരത്തി പ്രായോഗിക അന്വേഷണ തന്ത്രങ്ങള്‍ പരിചയപ്പെടുത്താന്‍ ഈ മത്സരം വലിയ അവസരമൊരുക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. ടി.നാരായണന്, തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി ജോയിന്റ് ഡയറക്ടര്‍ കെ.ഉണ്ണികൃഷ്ണന്, മലപ്പുറം ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്‍, ക്രൈം ബ്രാഞ്ച് മലപ്പുറം എസ്.പി. എം.പി മോഹനചന്ദ്രന്, പാലക്കാട് ജില്ലാ പൊലിസ് മേധാവി അബ്ദുല്‍ റഷി, സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്ഡന് ജി.ഹരികൃഷ്ണന് നായര്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പി.സ്മിതേഷ്, മണ്ണാര് ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, പാലക്കാട് ജില്ലാ ഫയര്‍ ഓഫിസര്‍ വി.കെ രതീഷ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പങ്കെടുക്കും.
