മണ്ണാര്‍ക്കാട്:കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക,പലിശ രഹിത വായ്പ്പ അനുവദിക്കുക,ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് സൗജന്യ റേഷനും,പത്തായിരം രൂപ ധനസഹായവും അനുവദിക്കുക, കാര്‍ ഷിക മേഖലയെ പൂര്‍ണമായി മഹാത്മാ ഗാന്ധി ദേശീയ തൊഴിലു റപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തുക,തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു മാസത്തെ വേദനം മുന്‍കൂറായി അനുവദിക്കുക എന്നീ ആവ ശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് കരിമ്പ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ കൃഷി ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി മണിയാട്ട് പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.ഹരിദാസന്‍ മങ്ങാറന്‍കോട് മുഖ്യ പ്രഭാഷണം നടത്തി. രാമകൃഷ്ണന്‍, കുട്ടപ്പ, രാധാകൃഷ്ണന്‍,കുഞ്ഞു മൊയ്ദു,ചാമിക്കുട്ടി,അബ്ദു റഹ്മാന്‍ ചിറക്കല്‍ പടി എന്നിവര്‍ സംസാരിച്ചു.