മണ്ണാര്‍ക്കാട്:വിശ്വാസി ഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ പൂത്തി രിയുമായി നാളെ ചെറിയ പെരുന്നാള്‍.ഒരു മാസകാലത്തെ വ്രതാനു ഷ്ഠാനത്തിന്റെ വിശുദ്ധിയുമായാണ് മുസ്ലിം ലോകം പെരുന്നാള്‍ ആഘോഷിക്കുന്നത്.പുണ്യങ്ങളുടെ നിറവസന്തം തീര്‍ത്ത റമസാനി ന്റെ മുപ്പത് രാപകലുകളുടെ ധന്യതയോടെയാണ് ഇത്തവണ വിശ്വാ സികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.വിശുദ്ധ ഗ്രന്ഥം അവതരി ച്ച മാസത്തിന്റെ മഹത്വങ്ങള്‍ നെഞ്ചിലേറ്റി ആത്മസംസ്‌കരണം നടത്തിയ മനസ്സും ശരീരവുമായാണ് വിശ്വാസി പുതുജീവിതത്തി ലേക്ക് പ്രവേശിക്കുന്നത്.ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് അല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി തക്ബീര്‍ ധ്വനികള്‍ മുഴക്കി ശവ്വാലിനെ വരവേറ്റു.
റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കുന്ന ഇന്നത്തെ സായാഹ്നത്തോടെ നിര്‍ബന്ധ ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് കൊടുത്ത് വീട്ടി വിശ്വാസി അവന്റെ ആദ്യ കടമ നിറവേറ്റി. ഇന്നത്തെ ചെലവിനു ള്ളവ മാറ്റിവെച്ച് മിച്ചമുള്ളതില്‍ നിന്ന് സാധുക്കള്‍ക്ക് വിതരണം ചെയ്യുന്നത് ഈദ് നല്‍കുന്ന സമഭാവനയുടെ മഹത്തായ ആശയം കൂടിയാണ്. പരസ്പരം സ്നേഹവും സൗഹൃദവും സന്തോഷവുമാണ് പെരുന്നാള്‍ നല്‍കുന്ന സന്ദേശം.കൊറോണ വൈറസ് വ്യാപനം ആഘോഷത്തിന്റെ പൊലിമ കുറക്കുമെങ്കിലും പ്രതിരോധ പ്രവര്‍ ത്തനങ്ങളുമായി സഹകരിച്ചാണ് വിശ്വാസികളുടെ പെരുന്നാ ളാഘോഷം.കോവിഡ് പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നടത്താനാണ് സര്‍ക്കാരും മതനേതാക്കളും ആഹ്വാനം ചെയ്തിട്ടുള്ളത്.
ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ
ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിലെ അനുവ ദനീയമായ പ്രവൃത്തികൾക്ക് പുറമേ മെയ് 24ന് കേരളത്തിൽ ഞായ റാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്ര ക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർ ത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും.ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങ ളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.