ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആക്കാന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. സമൂഹവ്യാപനം അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. കോവിഡ് 19 പ്രതിരോധവും കാലവര്‍ഷ മുന്നൊ രുക്കങ്ങളും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി മാരായ എ.കെബാലന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജില്ലയുടെ അതിര്‍ത്തികള്‍ തുറന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗികളുടെ എണ്ണവും കൂടുന്നതിനാല്‍ നില വിലെ ജില്ലാ ആശുപത്രിയിലെ സംവിധാനങ്ങള്‍ മതിയാകാതെ വന്നാലുള്ള സാഹചര്യം നേരിടുന്നതിന് വടക്കാഞ്ചേരി, നെന്മാറ, അഗളി എന്നിവിടങ്ങളിലുള്‍പ്പെടെ ഏഴ് പ്രാഥമികാരോഗ്യകേന്ദ്ര ങ്ങള്‍ ഫസ്റ്റ് ലൈന്‍ സെന്ററുകള്‍ ആക്കാന്‍ തീരുമാനിച്ചത്. ചെര്‍പ്പു ളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളേജും ഇതിനായി ഉപയോഗപ്പെ ടുത്തും. 1500 പേരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുക.  

സാമ്പിള്‍ പരിശോധന വര്‍ധിപ്പിക്കും

പ്രവാസികളും റെഡ് സോണ്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങ ളില്‍ നിന്നും വരുന്നവര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും. നിലവില്‍ ഹോട്ട് സ്‌പോ ട്ടുകളില്‍ നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കില്‍ പോലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്. റാപിഡ് ടെസ്റ്റിനായി ജില്ലയില്‍ നിലവില്‍ രണ്ട് മെഷീനുകള്‍ ലഭ്യ മാണ്. സ്റ്റേറ്റ് ടിബി സെന്ററില്‍ നിന്നും പാലക്കാട് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഉള്ളതാണിവ. ജൂണ്‍-ജൂലൈ മാസത്തോടെ പി.സി. ആര്‍ ടെസ്റ്റ് നടത്താന്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ സൗകര്യമുണ്ടാകും. ഇതിനായി 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. പുറത്തുനിന്നും വരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും പരിശോധിക്കും.

വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി പരീക്ഷ എഴുതും;
ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി

പരീക്ഷ മാറ്റി വയ്ക്കാനാവാത്ത സാഹചര്യമാണെ് നിലവില്‍ ഉള്ള തെന്നും ജില്ലയിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി,  വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ എല്ലാ വിദ്യാര്‍ഥികളും സുരക്ഷി തമായി പരീക്ഷ എഴുതുമെന്നും മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇതിനായി എല്ലാവിധ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കി യിട്ടുണ്ട്. ആകെ 199 കേന്ദ്രങ്ങളിലായി 39266 വിദ്യാര്‍ഥിക ളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80186 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും 25 വി.എച്ച്.എസ്.ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 123274 പേരാണ് പരീക്ഷ എഴുതുന്നത്.

നിലവില്‍  ജില്ലയിലുള്ള ഏഴു ഹോട്ട്‌സ്‌പോട്ടുകളില്‍ എവിടെയും പരീക്ഷാകേന്ദ്രം സജ്ജീകരിച്ചിട്ടില്ല. മുതലമടയിലെ നെന്മേനിയില്‍ ഉള്‍പ്പെട്ട ഒരു കേന്ദ്രത്തെ മാറ്റിയതായും മന്ത്രി അറിയിച്ചു. 1,51,000 മാസ്‌കുകള്‍ നാഷണല്‍ സര്‍വീസ് സ്‌കീം, എസ് എസ് കെ എന്നിവ മുഖേന വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി ലഭ്യമാക്കിയിട്ടുണ്ട്. കൂടാ തെ ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ പരീക്ഷ തുടങ്ങുന്നതിനു മുമ്പ് തന്നെ നല്‍കുന്നതാണ്.

വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി,  സ്വകാര്യ ബസ്,  ഇന്‍സ്റ്റിറ്റിയൂഷണല്‍ ബസ് എന്നിവയാണ് ക്രമീക രിച്ചിട്ടുള്ളത്. ഇന്‍വിജിലേറ്റര്‍മാരും സൂപ്രണ്ട്മാരും ഡെപ്യൂട്ടി സൂപ്രണ്ട്മാരെ ഉള്‍പ്പെടെ പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും 36 വിദ്യാര്‍ഥികളാണ് പാലക്കാട് പരീക്ഷ എഴുതാന്‍ എത്തുക. ഇവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിക്കും. അവിടെ കുടുങ്ങിയ 17 അധ്യാപകരെ തത്ക്കാലം ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്‌കൂളുകളുടെ കവാടത്തിനു മുന്നില്‍ തന്നെ തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും നടത്തും. ഓരോ പരീക്ഷ കഴി ഞ്ഞതിനു ശേഷവും ജില്ലാ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കും. നിലവില്‍ എല്ലാം സ്‌കൂളു കളുടെയും ക്ലാസ് മുറികള്‍ അണുവിമുക്തമാക്കുന്നുണ്ട്. എന്തെ ങ്കിലും  കാരണത്താല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി കളുടെ കാര്യം പിന്നീട് പരിഗണിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യത

ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍ കിയത് ഉപജീവനത്തിനു വേണ്ടി മാത്രമാണ്. ഇത് ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഉപജീവനമാര്‍ഗത്തിനായാണ് പല വ്യാപാര സ്ഥാപ നങ്ങളും തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ സാമൂഹിക അകലം പാലിക്കാതെയാണ് ആളുകള്‍ പെരുമാറുന്നത്. ഈ സാഹച ര്യം തുടരുകയാണെങ്കില്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് കാണിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൊതുജന ങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ ഗുരുതരമായവരെ മാത്രമേ ചികിത്സിക്കാനാവൂ എന്നുള്ള അവസ്ഥ ഉണ്ടാകും. നിയന്ത്രണങ്ങള്‍ കൈവിട്ടുപോയാല്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനാകില്ല. അതിര്‍ത്തിയില്‍ നിയന്ത്രണം ഉണ്ടായതിനാലാണ് ജില്ലയില്‍ ഇതുവരെ രോഗം പിടി ച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍ അതിര്‍ത്തികള്‍ തുറക്കാതിരി ക്കാനാവില്ല. അതിനാല്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യാതെ രോഗത്തെ നേരിടുക എന്ന നയം സ്വീകരിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിക്കരുത്

പൊതു ഗതാഗതത്തിന് ജില്ലയില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടു ത്തിയിട്ടുണ്ട്. എങ്കിലും ഇതരസംസ്ഥാനത്തു നിന്നും വരുന്ന വാഹന ങ്ങള്‍ പലപ്പോഴും ഫലപ്രദമായി പരിശോധന നടത്താനാവില്ല. പ്രവാസികളുടെ കാര്യത്തിലുള്ള നിയന്ത്രണം ഇതരസംസ്ഥാനത്തു നിന്നും വരുന്നവരുടെ കാര്യത്തില്‍ പ്രായോഗികമല്ല. കൂടാതെ ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇല്ല. ഇവര്‍ സ്വമേധയാ വീടുകളില്‍ നിരീക്ഷണത്തില്‍ ഇരുന്നില്ലെങ്കില്‍ രോഗവ്യാപന സാധ്യത കൂടും.  ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമ്പോള്‍ അതത് സംസ്ഥാനങ്ങളുടെ അനുമതിയില്ലാത്ത സാഹചര്യത്തില്‍ എത്രപേര്‍ എവിടെ ഇറങ്ങും എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ലെന്നും ഇത് അപകടകരമായ സ്ഥിതി ഒരുക്കുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ഉദ്യോഗസ്ഥരുമായി സഹകരിക്കണം

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്ക് വിശ്രമമില്ലാത്ത ജോലിയാണ്. ഇവര്‍ക്ക് രോഗം പിടിപെടുകയും നിരീക്ഷണത്തി ലാവുകയും ചെയ്താല്‍ സാഹചര്യങ്ങള്‍ അപകടകരമാകും. അതിനാല്‍ ജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പൊതുജനങ്ങള്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ നിത്യ ജീവിതത്തിന്റെ ഭാഗമാകണമെന്നും മന്ത്രി  പറഞ്ഞു.

പ്രളയം മുന്നില്‍കണ്ടുള്ള നടപടികള്‍ സ്വീകരിക്കും

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജ നം, വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കും. കനാലുകളിലെ ഒഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട 12 സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്നതിന് 59 ലക്ഷത്തിന്റെ പ്രവൃത്തികള്‍ക്ക് ഭരണാ നുമതി ലഭിക്കുന്നതിന് സമര്‍പ്പിച്ചിട്ടുണ്ട്. ഭാരതപ്പുഴ വഴി മാറി ഒഴുകുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!