മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് യാത്രാതിരക്ക് പരിഗണിച്ച് കെ.എസ്.ആര്.ടി.സി. ഏര്‍പ്പെ ടുത്തിയ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ആഗ സ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സര്‍വീസുകള്‍ക്കാണ് മുന്‍കൂ ട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത നുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുത ല്‍ സെപ്റ്റംബര്‍ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയു മാണ് പ്രത്യേക സര്‍വീസുകള്‍ ഉള്ളത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരി ലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുക ള്‍ സര്‍വീസ് നടത്തും. ഇതിനുപുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര് ത്തല, ഹരിപ്പാട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരു വില്‍ നിന്ന് സൂപ്പര്‍ ഡീലക്സ്, സ്പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.
മൈസൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളും സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഡീലക്സും എറണാകുളത്തേക്ക് മള്‍ട്ടി ആക്സില്‍ എ.സിയുമാണ് സര്‍വീസ് നടത്തുക. ഈ നഗരങ്ങളില്‍ നിന്ന് തിരികെ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിച്ചി ട്ടുണ്ട്. എല്ലാ പ്രത്യേക ബസുകള്‍ക്കും ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാം. യാത്രികര്‍ക്ക് www.keralartc.com എന്ന വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആര്.ടി.സി നിയോ ഒ.പി.ആര്. എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ഉറപ്പാക്കാം.
സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകളിലും ബുക്കിങ് സൗക ര്യമുണ്ടാകും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യണമെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അഭ്യര്‍ഥിച്ചു.
