അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചിറ്റൂര്‍ മിനര്‍വയില്‍ വടക്കേചെരുവില്‍ പരേതനായ രവീന്ദ്രന്റെ മകന് സുരേഷി(45)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈ കിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും അല്‍പ്പം മാറിയുള്ള ഒറ്റപ്പെട്ടസ്ഥലത്ത് കാട്ടാന നില്ക്കുന്നതറിയാതെ മുന്നില്‍ അകപ്പെ ടുകയായിരുന്നു. മതിലില്‍ ചേര്‍ത്ത് അമര്‍ത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ ആന തട്ടി കുഴിയിലേക്ക് ഇടുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. ആക്രമണത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മുഖത്തും ഇടതുകൈക്കും ക്ഷതമേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ തിരഞ്ഞെത്തി യ ബന്ധുക്കളാണ് സുരേഷിനെ കുഴിയില്‍നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് കോട്ടത്തറ ട്രൈബ ല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
