കല്ലടിക്കോട് : ദേശീയപാത കരിമ്പ വില്ലേജ്-1 ഓഫീസിനു സമീപം മരത്തിന്റെ കൊമ്പ് പൊട്ടി വീണു ഒരാളുടെ കൈയ്യിന് പരിക്കേറ്റു. കൊമ്പോട സ്വദേശി കാജ ഹുസൈനാണ് പരിക്കേറ്റത്, റോഡിന് വശത്തുകൂടി നടന്നുപോകുന്നതിനിടയിലാണ് സംഭവം. ഇദ്ദേഹം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
