മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് പൊലിസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് (കെ.എസ്. പി.പി.ഡബ്ല്യു.എ) മണ്ണാര്‍ക്കാട് സര്‍ക്കിള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതിയ ജില്ലാ ഭാരവാഹി കള്‍ക്ക് സ്വീകരണവും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകള്‍ക്കുള്ള സ്നേഹാ ദരവും നടത്തി. പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി. ഫിറോസ് എം. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ഭാസ്കരന് അധ്യക്ഷനായി.
സെക്രട്ടറി കെ.പി അബ്ദുല്‍ റഹ്മാന്, ജില്ലാ പ്രസിഡന്റ് വി.രാമദാസ്, സെക്രട്ടറി കെ.വി.ലാല്‍, ഭാരവാഹികളായ ആര്.ഉണ്ണികൃഷ്ണന്, സാം പി.ജോസഫ്, കെ.വിജയന്,എ.ദാസന്,ശശിധരന് സംസാരിച്ചു. സംഘടനാ മെമ്പര്‍മാരുടെ കുടുംബാംഗങ്ങളായ ഈസ ബിന്‍ മന്‍സൂര്‍, ദക്ഷേഷ് ദാസ്, ഐമന് കെ. സുറൂഷ്, മാധവ് എ. വിനീത്, കെവിന് ജോ റൊണാള്‍ഡ്, എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കിയ മണ്ണാര്‍ക്കാട് സ്വദേശികളായ അന്‍ഷദ്,ഇര്ഫാന് എന്നിവര്‍ക്ക് ചടങ്ങില്‍ സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു.
മെഡിസെപ് അപാകതകള്‍ പരിഹരിക്കുക,ട്രെയിനിങ് പീരിയഡ് സര്‍വീസായി പരിഗണിക്കു ക,സേവനത്തില്‍ നിന്നുംവിരമിച്ചവരുടെ ക്ഷേമത്തിനായി പെന്‍ഷനേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പുതിയ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
