അലനല്ലൂര്‍: സി.പി.എം. കണ്ണംകുണ്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കെ.സോമശേഖരന്‍ അനു സ്മരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണംകുണ്ടില്‍ നടന്ന പൊതുയോഗം സജീവന് ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. കെ.എ സുദര്ശനകുമാര് അനുസ്മരണ പ്രഭാഷണം നടത്തി. റംഷീക്ക് മാമ്പറ്റ അധ്യക്ഷനായി. പി.മുസ്തഫ, വി.അബ്ദുല്‍ സലീം, എന്‍.പി മണികണ്ഠന്, ടോമി തോമസ്, പി.അബ്ദുല്‍ കരീം, വി.മാലിനി, പി.എം മധു, പി.എം സുരേഷ്കുമാര്‍, കെ.ശിഹാബുദ്ദീന്, അന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
