മണ്ണാര്‍ക്കാട്: പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ, നഗരസഭാ പരിധിയിലെ വിദ്യാര് ഥികളെയും വിവിധ സ്കോളര്‍ഷിപ് ജേതാക്കളെയും നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു.
മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്വെന്ഷന് സെന്ററില്‍ നടന്ന അനുമോദന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി. ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വര്, എല്‍.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം.എസ്., സ്കോളര്‍ഷിപ് ജേതാക്കള്‍ ഉള്‍പ്പടെ 120-ഓളം വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സി.മുഹമ്മദ് ബഷീര്‍, സീന ശശി, ജ്യോതി കൃഷ്ണന് കുട്ടി, കെ.സി അബ്ദുറഹ്മാന്, സെലീന വേളക്കാടന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എസ്. അജയകുമാര്‍, അഡ്വ.പി.എം ജയകുമാര്‍, ഷമീര്‍ വാപ്പു, കദീജ മറ്റു നഗരസഭാ കൗണ്‍സിലര്‍മാര്‍, ജി.എം.യു.പി. സ്കൂള്‍ പ്രധാന അധ്യാപിക സബിത തുടങ്ങിയവര്‍ സംസാരിച്ചു.
