അഗളി: പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള വിവിധ ഹാംലെറ്റുകളിലെ ആശ വര്‍ക്കര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് ഏഴിന് രാവിലെ 10 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് ആറിനകം പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
രാജീവ് നഗര്‍, ചീരക്കടവ്, രംഗനാഥപുരം, വീട്ടിയൂര്, ഗലസ്സി, താഴെ ഭൂതയാര്‍, മൂലക്കൊമ്പ്, ധാന്യം, മേലെ അബ്ബണ്ണൂര്‍, മേലേ തുടുക്കി തുടങ്ങിയ ഉന്നതികളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട വാര്‍ഡിലെ സ്ഥിര താമസക്കാരായിരിക്കണം. വിവാഹം കഴിഞ്ഞ് കുഞ്ഞുളളവരും വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുള്ളവരുമായിരിക്കണം ഈ പദവി യിലേക്ക് അപേക്ഷിക്കേണ്ടത്.
അടിസ്ഥാന യോഗ്യതകളായി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കൂടാതെ, നേതൃ പാടവം, സേവന മനോഭാവം, ആശയവിനിമയശേഷി, സമൂഹത്തില്‍ വിവേചനരഹിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിത്വം എന്നിവയും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നും പരിശീലനം ലഭിച്ച ശേഷമേ ആശ പ്രവര്‍ത്തകയായി ഔദ്യോഗികമായി അംഗീകരിക്കുകയുള്ളൂ.
