നെല്ലിയാമ്പതി: നെല്ലിയാമ്പതി ചുരത്തില്‍ കെ.എസ്.ആര്.ടി.സി. ബസ് മറിഞ്ഞ് അപകടം. പോത്തുണ്ടി ചെക്പോസ്റ്റിന് മുകളിലാണ് അപകടമുണ്ടായത്. ഒരാള്‍ മരിച്ചു. പുലയമ്പാറ സ്വദേശിനി ജയന്തി (53) ആണ് മരിച്ചത്. നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ സ്ഥിരം ജീവന ക്കാരിയാണ് ജയന്തി. അപകടത്തില്‍ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് ഒന്‍പത് പേരെയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ 9.30ഓടെയായിരുന്നു അപകടം.താഴ്ചയിലേക്ക് വീണ ബസ് മരത്തില്‍ കുടുങ്ങികിടക്കുകയാണ്. നെല്ലിയാമ്പതിയില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രി കളിലേക്ക് മാറ്റി.
news credit mathrubhumi
