കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യ ത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡാമി ന്റെ മൂന്ന് ഷട്ടറുകളും 10 സെന്റിമീറ്ററായി ഉയര്‍ത്തും. രാവിലെ 10.50-ന് 96.07 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. 97.50 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മഴ ശക്തിപ്പെ ട്ടാല്‍ ആവശ്യാനുസരണം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങ ളിലെയും, പുഴയുടെ ഇരുകരകളിലെ താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതും മീന്‍ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേ ക്ക് പോകുന്നതും കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
