എടത്തനാട്ടുകര: ഡി.വൈ.എഫ്.ഐ. എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. വിജയികളെയും, എന്‍.എം.എം.എസ്., എല്‍.എസ്. എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ് ജേതാക്കളെയും അനുമോദിച്ചു. എസ്പെരന്‍സ’26 എന്ന പേരില്‍ കോട്ടപ്പള്ള സ്റ്റാറ്റസ് മാളില്‍ നടന്ന അനുമോദന സദസ്സ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിഹാബ് അധ്യക്ഷനായി. എസ്. എഫ്.ഐ. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി, ഇന്ത്യന്‍ ഫുട്ബോള്‍ താരം വി.പി സുഹൈര്‍, ബ്ലോക്ക് സെക്രട്ടറി ഷഹീര്‍ അലി നറുക്കോട്, പ്രസിഡന്റ് കെ.റംഷീക്ക്, സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.പ്രജീഷ്, അമീന്, കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
