മണ്ണാര്‍ക്കാട്: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും കാര്‍ഷിക മേഖലയെ നവീകരി ക്കാനും സംസ്ഥാന സര്‍ക്കാരും ലോകബാങ്കും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെ ഭാഗമാ യി, റബര്‍ കര്‍ഷകര്‍ക്കായി 250 കോടി രൂപയുടെ ‘റബര്‍ പുനരുജ്ജീവന പദ്ധതി’ക്ക് തുടക്കമായി. സംസ്ഥാനത്ത് 30,000 ഹെക്ടര്‍ സ്ഥലത്ത് പുനര്‍നടീലും 50,000-ത്തോളം കര്‍ഷകര്‍ക്ക് നേരിട്ടുള്ള ധനസഹായവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനക്ഷമത കുറഞ്ഞ പഴയ മരങ്ങള്‍ മാറ്റി ഉയര്‍ന്ന വിളവും കാലാവസ്ഥാ അതിജീവനശേഷിയുമുള്ള പുതിയ തൈകള്‍ വച്ചുപിടിപ്പി ക്കാന്‍ ഹെക്ടറൊന്നിന് 75,000 രൂപ സാമ്പത്തിക സഹായമായി ലഭിക്കും. ഒരാള്‍ക്ക് പരമാവധി രണ്ട് ഹെക്ടര്‍ വരെയുള്ള പുനര്‍നടീലിന് (1,50,000 രൂപ വരെ) ആനുകൂല്യം നേടാം. ഈ ധനസഹായം രണ്ട് ഘട്ടങ്ങളിലായാണ് ലഭിക്കുക. ആദ്യ വര്‍ഷം 55,000 രൂപയും രണ്ടാം വര്‍ഷം 20,000 രൂപയും അനുവദിക്കും.
25 സെന്റ് മുതല്‍ അഞ്ച് ഹെക്ടര്‍ വരെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് പദ്ധതിയില്‍ പ്ര ത്യേക പ്രാധാന്യം നല്‍കുന്നത്.കര്‍ഷകര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള അത്യുല്‍പ്പാദന ശേഷിയുള്ള റബര്‍ തൈകള്‍ ലഭ്യമാക്കാന്‍ 30 അംഗീകൃത നഴ്സറികള്‍ക്ക് അടി സ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കുന്നുണ്ട്. കൂടാതെ പോളി ഹൗസ്, കാലാവസ്ഥാ സംരക്ഷണ ഷെഡ്, ഫെര്ട്ടിഗേഷന്, സ്പ്രിങ്ക്ലര്‍ ജലസേചനം തുടങ്ങിയ ആധുനിക സജ്ജീകരണ ങ്ങള്‍ക്ക് യൂണിറ്റിന് 50% സബ്സിഡി (പരമാവധി 6 ലക്ഷം വരെ) ലഭിക്കും. റബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനവും കേരയുടെ ഫീല്‍ഡ് ഓഫിസര്‍മാരു ടെ നേരിട്ടുള്ള പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. കാപ്പി, ഏലം കര്‍ഷകര്‍ക്കായുള്ള ധനസഹായ പദ്ധതികളും കേര ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
കര്‍ഷകര്‍ക്കും അംഗീകൃത നഴ്സറികള്‍ക്കും www.keraplantation.kerala.gov.in എന്ന ഔദ്യോഗിക വെബ്പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയും ഫോട്ടോയും, ബാങ്ക് പാസ് ബുക്ക്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയില്‍ നിന്നും തൈകള്‍ വാങ്ങിയ ബില്‍ എന്നിവയാണ് അപേക്ഷയ്ക്കൊപ്പം നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90378 24049.ഹെല്‍പ്പ് ലൈന്‍ / പൊതു വിവരങ്ങള്‍ക്ക്: 82812 57409. ഇമെയില്‍: info@kera.kerala.gov.in
