അലനല്ലൂര്‍: കനത്തമഴയെ തുടര്‍ന്ന് വെള്ളിയാര്‍പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളത്തി ല്‍ മുങ്ങിയ കണ്ണംകുണ്ട് കോസ്വേയിലൂടെയുള്ള വാഹനഗതാഗതം പൂര്‍വസ്ഥിതിയിലായത് ഞായറാഴ്ച ഉച്ചയോടെ. അതേസമയം രാത്രി ഒന്‍പത് മണിയോടെ പാലത്തിലേക്ക് വീണ്ടും വെള്ളം കയറി തുടങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ചപ്പാത്ത്പാലം വെള്ളത്തിനടിയിലായതോടെ അലനല്ലൂര്‍-എടത്തനാട്ടുകര റൂട്ടി ല്‍ 28 മണിക്കൂറോളമാണ് വാഹനഗതാഗതം തടസപ്പെട്ടത്. ശനിയാഴ്ച രാവിലെ മുതല്‍ വാഹനയാ ത്ര മുടങ്ങിയതോടെ പ്രദേശം ഒറ്റപ്പെടുകയും ചെയ്തു. അലനല്ലൂരില്‍ നിന്നും എടത്തനാട്ടുകര മേഖ ലയിലേക്കും, തിരിച്ചുമെത്താന്‍ വാഹനയാത്രക്കാര്‍ക്ക് കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ടതാ യും വന്നു.കണ്ണംകുണ്ടിന് പുറമെ പാലക്കാഴിക്ക് സമീപത്തെ വാക്കയില്‍ കടവ് പാലവും വെള്ള ത്തില്‍ മുങ്ങിയത് ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കിയത്.മണ്ണാര്‍ക്കാട്, അലനല്ലൂര്‍, എടത്ത നാട്ടുകര, കുമരംപുത്തൂര്‍, കരിങ്കല്ലത്താണി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാര്‍ പാല ക്കടവ് പാലം വഴിയും തിരുവിഴാംകുന്ന്-മുറിയക്കണ്ണി പാലം വഴിയും 15 കിലോമീറ്ററോളം അധി ക ദൂരം ചുറ്റിയാണ് സഞ്ചരിച്ചത്.
വാക്കയില്‍കടവ് പാലത്തില്‍ വൈകിട്ടോടെ വെള്ളം ഇറങ്ങിയെങ്കിലും കണ്ണംകുണ്ട് പാലം ഞായ റാഴ്ച രാവിലെവരെയും വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. പിന്നീട് വെള്ളം കുറഞ്ഞ് തുട ങ്ങിയതോടെ ചെറുവാഹനങ്ങള്‍ സാഹസപ്പെട്ടാണ് കടന്ന് പോയത്. അവധി ദിവസമായതിനാല്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. പാലത്തില്‍ വെള്ളം കയറിതുടങ്ങിയതോടെ അപകടകരമായ യാത്രകള്‍ തടയാനും മറ്റുമായി നാട്ടുകാരെത്തിയിരുന്നു. ഇവരുടെ നിര്‍ദേശങ്ങ ള്‍ മറികടന്ന് പോയ ഒരുകാര്‍ പാലത്തില്‍ കുടുങ്ങുകയും, പിന്നീട് നാട്ടുകാര്‍ തന്നെ തള്ളിക്കയറ്റു കയും ചെയ്തിരുന്നു.
മഴക്കാലത്ത് പുഴയിലെ ഒഴുക്ക് ശക്തമാകുന്നതോടെ കണ്ണംകുണ്ടിലെ ചപ്പാത്ത് പാലം വെള്ളത്തി നടിയിലാകുന്നത് പതിവാണ്. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷക ര്‍, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ യാത്ര ഇതുവഴി ദുസഹമാകും. വര്‍ഷങ്ങള്‍ പഴക്കമുള്ള കോസ് വേയ്ക്ക് പകരം പുതിയ പാലം നിര്‍മ്മിക്കണമെന്നത് നാട്ടുകാരു ടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി മുന്‍വര്‍ഷങ്ങളില്‍ ബജറ്റില്‍ തുക അനുവദി ക്കുകയും സ്ഥലപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളതിനാല്‍, എത്രയും പെട്ടെന്ന് പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ നാട്ടുകാര്‍.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.