മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ജില്ലാ തല പ്രവര് ത്തനങ്ങള് ഏകോപിപ്പിച്ച് വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ജില്ലാ കോ-ഓര്‍ഡി നേറ്റര്‍, അസി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരെ നിയമിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി.
നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്.എസ്.എസ്. പ്രിന്‍സിപ്പാളായ എ.ചന്ദ്രശേഖറിനെയാണ് പാലക്കാട് ജില്ലാ കോര്‍ഡിനേറ്ററായി നിയമിച്ചിട്ടുള്ളത്. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുഞ്ഞലവി എന്ന ബാബു ആലായനാണ് അസി. കോ-ഓര്‍ഡിനേറ്റര്‍. ഹയര്‍ സെക്കന് ഡറി വിഭാഗത്തിന് ജില്ലാതല ഓഫിസുകള്‍ ഇല്ലാത്ത പശ്ചാത്തലത്തിലാണ് പാലക്കാട് ഉള്‍പ്പടെ സംസ്ഥാനത്തെ മഴുവന്‍ ജില്ലകളിലേക്കും ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ കോര്‍ഡിനേറ്റര്‍ മാരായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.
വകുപ്പ്തല പരിപാടികളുടെ സമ്പൂര്‍ണ വിജയത്തിനായി അതത് ഹയര്‍ സെക്കന്‍ഡറി മേഖല ഉപമേധാവികള്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
