അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു
പാലക്കാട് :ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവ സങ്ങളില്‍ 19 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ദുരന്തനിവാര ണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ഒന്‍പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിറ്റൂര്‍ താലൂക്കിലെ പുതുനഗരം, മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ 1, കോട്ടോപ്പാടം 2, പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂര്‍, ഒറ്റപ്പാലം താലൂക്കിലെ നെല്ലായ, ആലത്തൂര്‍ താലൂക്കിലെ തേങ്കുറിശ്ശി 1 (രണ്ട് കേസുകള്‍), കൂത്തന്നൂര്‍ 2, മേലാര്‍കോട് എന്നീ വില്ലേജുകളിലാണ് വീടുകള്‍ക്ക് ഭാഗിക കേടുപാടുകള്‍ സംഭവിച്ചത്.
രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിറ്റൂര്‍ താലൂക്കിലെ ചിറ്റൂര്‍ വില്ലേജില്‍ സൗദാം ബിക ജംഗ്ഷന് സമീപം താമസിക്കുന്ന നാഗമണി (50), കടൂര്‍ സ്വദേശിയായ വിശാലിനി (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുരക്ഷ മുന്‍നിര്‍ത്തി 20 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര് പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ശരാശരി 76.63 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. നിലവി ല്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒന്നും തുറന്നിട്ടില്ല. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല യിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച മംഗലം ഡാമി ലെ നിലവിലെ ജലനിരപ്പ് 77.18 മീറ്ററാണ്. ഡാമിന്റെ ആറ് സ്പില്‍വേ ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ് . കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് 95.96 മീറ്ററായി ഉയര്‍ന്നതി നെ തുടര്‍ന്ന് മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 2 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
