മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ശക്തമായ കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാറക്കെട്ടുകള്‍ ഉള്‍പ്പെടുന്ന മലയോര മേഖലകളിലും വെള്ളച്ചാട്ടങ്ങളി ലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെ ന്ന് ജില്ലാ കലക്ടര്‍ കെ.സുധീര്‍ അറിയിച്ചു.
പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രദേശ വാസികള്‍ എന്ന പേരില്‍ സഞ്ചാ രികളും വ്ളോഗര്‍മാരും എത്തുന്നത് ഒഴിവാക്കണം. ഇത്തരം കേന്ദ്രങ്ങളില്‍ ജില്ലാ ഭരണകൂടം ഇനി യൊരു അറിയിപ്പുണ്ടാകുന്നത് വരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ പോലും അടി യന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്ര ണങ്ങളെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
