മണ്ണാര്‍ക്കാട് മേഖലാ സമ്മേളനം നടന്നു
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി മാഫിയകള്‍ ക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷന് തൂഫാന്- ദി നാര്‍ക്കോ ഹണ്ട്’ ദൗത്യത്തിന്, ഗുപ്തന് സേവന സമാജം മണ്ണാര്‍ക്കാട് മേഖലാ സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളില്‍ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കുട്ടികൃഷ്ണ ഗുപ്തന് മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് രാമചന്ദ്രന് ഗുപ്തന് അധ്യക്ഷനായി.
ചടങ്ങില്‍ എ.എസ്.ഐ. അമ്പിളി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. അംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. സമുദായ അംഗങ്ങളായ നഗരസഭ സ്ഥിരം സമിതി അധ്യ ക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, തച്ചമ്പാറ പഞ്ചായത്ത് അംഗം മഞ്ജുഷ എന്നിവരെയും, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. അനാര്ക്കോട്ടില് നാരായണ ഗുപ്തന് സ്മാരക സ്കോളര്‍ഷിപും വിതരണം ചെയ്തു.
മേഖല സെക്രട്ടറി നാരായണന്‍കുട്ടി ഗുപ്തന് റിപ്പോര്‍ട്ടും ട്രഷറര്‍ കൃഷ്ണകുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.വി രാജീവന്, രക്ഷാധികാരികളായ ഗോപിനാഥ ഗുപ്തന്, വിജയലക്ഷ്മി, മേഖല വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, ജയപ്രകാശ്, കെ.ടി രവി തുടങ്ങിയവര്‍ സംസാരിച്ചു.
