അലനല്ലൂര്‍: എടത്തനാട്ടുകര കൈരളിയില്‍ റബര്‍തോട്ടത്തിലെ കിണറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്ത് പരേതനായ കുഞ്ഞന്റെ മകന് സുരേഷ് ബാബു (44) ആണ് മരി ച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തിലുള്ള കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാനിലയം സ്റ്റേഷന് ഓഫിസര്‍ ഹിതേഷി ന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ പ്രജീഷ്, സുജിത്, കിരണ്‍,ഷബീര്‍, ടി.കെ അന്‍സല്‍ ബാബു, എന്‍.അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ നാട്ടുകല്‍ പൊലിസ് കേസെടുത്തു. അമ്മ: കാളി. ഭാര്യ: സിന്ധു. മക്കള്‍: സ്നേഹ, സംവൃത,സാന്‍വിക. സഹോദരങ്ങള്‍: ഗോപാലന്, കാര്‍ത്യായനി, സബിത.