മണ്ണാര്‍ക്കാട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര് ട്ടുകള് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂ റില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാ ണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 3-ന് പത്ത നംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓഗസ്റ്റ് 6-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് നിലവിലുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദീതീരങ്ങള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ദുരന്തസാധ്യതയുള്ള മേഖലകളില്‍ ക്യാംപുകള്‍ തുറന്നിട്ടുണ്ടോയെന്ന് ഉറപ്പാക്കി ആവശ്യമായാ ല്‍ പകല്‍ സമയത്തുതന്നെ അവിടേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യത യുള്ളതിനാല്‍ ദുര്‍ബലമായ വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. മര ങ്ങള് കടപുഴകി വീഴുന്നതും വൈദ്യുത പോസ്റ്റുകളും പരസ്യബോര്‍ഡുകളും തകരുന്നതുമൂലമു ള്ള അപകടസാധ്യതയും കണക്കിലെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കുകയോ നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുക യോ മീന്‍പിടിക്കുകയോ ചെയ്യരുത്. ജലാശയങ്ങള്‍ക്ക് മുകളിലെ പാലങ്ങളില്‍ കയറി കാഴ്ച കാണു ന്നതും സെല്‍ഫി എടുക്കുന്നതും ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴി വാക്കുകയും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ മാറ്റിവയ്ക്കുകയും വേണം.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള് റൂമുകളിലേക്കോ ടോള്‍ ഫ്രീ നമ്പറുകളായ 1077, 1070 എന്നിവയിലേക്കോ സഹായ ത്തിനായി ബന്ധപ്പെടാമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാ വസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് അലര്‍ട്ടുകളിലും മാറ്റമുണ്ടാകാമെ ന്നും ഏറ്റവും പുതിയ അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും അറിയിച്ചു.
