അഗളി: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ എല്ലാ റോഡുകളും നവീകരിക്കുകയാണ് ലക്ഷ്യ മെന്ന് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെട്ട പുതൂര്‍ പഞ്ചായത്തിലെ തെക്കോട് പഴയന്നൂര്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികവുറ്റ റോഡുകളിലൂടെയുള്ള സഞ്ചാരം പൗരന്മാ രുടെ അവകാശമാണ്. ഗ്രാമീണ റോഡുകള്‍ക്ക് ഇനി പുതിയ മുഖം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേ ര്‍ത്തു. പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കവേല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അല്ലന് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഈശ്വരി രേശന്, ഷിബു സിറിയക്ക്, ചെല്ലന് മൂപ്പന്, വള്ളി, മണികണ്ഠന്, സതീഷ്, തുളസി തുടങ്ങിയവര്‍ പങ്കെടുത്തു.
