മണ്ണാര്‍ക്കാട്: അതിശക്തമായി തുടരുന്ന മഴയുടെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ മുഴുവന്‍ ക്വാറികളിലെയും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 1 മുതല്‍ 3 വരെയാണ് ക്വാറികളുടെ പ്രവര്ത്ത നത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് . കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.
