മണ്ണാര്‍ക്കാട്: താലൂക്കില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ വിവിധഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാ യി. മരം ഒടിഞ്ഞുവീണും മണ്ണിടിഞ്ഞും വീടുകള്‍ക്കാണ് കൂടുതലും നാശനഷ്ടം നേരിട്ടത്. ആള പായമുണ്ടായിട്ടില്ല. രണ്ടിടങ്ങളില്‍ വാഹനാപകടങ്ങളും സംഭവിച്ചു. പുഴകളില്‍ ജലനിരപ്പ് ക്രമാ തീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പാലങ്ങള്‍ മുങ്ങി ഗതാഗതവും തടസപ്പെട്ടു. വെള്ളിയാഴ്ച രാത്രി യിലും ശനിയാഴ്ച പകലുമുണ്ടായ മഴയിലാണ് പലയിടങ്ങളിലായി നാശനഷ്ടങ്ങളുണ്ടായത്.
കരിമ്പ, കാഞ്ഞിരപ്പുഴ, അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭ യിലുമാണ് കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തത്. അലനല്ലൂരില്‍ അയല്‍വാസിയുടെ വീടിന്റെ മതി ലിടിഞ്ഞ് വീണ് വടക്കേപീടിക ഷാജഹാന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. പാറമ്മല്‍ ഉസ്മാന്റെ മതിലാണ് ഇടിഞ്ഞത്. കലങ്ങോട്ടിരിയില്‍ പാണംപൂഴി മുരളീധരന്റെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയിലേക്ക് മരംവീണ് ഭാഗികനാശമുണ്ടായി. കാട്ടുകുളം അത്താണിപ്പടിയില്‍ നാലകത്ത് അലിയുടെ വീടിന്റെ ഭിത്തിയും തകര്‍ന്നുവീണു. കോട്ടോപ്പാടം പാറയില്‍ കുളമ്പ് ഭാഗത്ത് പടുവില്‍ കുട്ടിഹസന്റെ വീട്ടിലെ കാര്‍ഷെഡും മതിലും ഇടിഞ്ഞ് സമീപത്തെ സഹോദ രന്റെ അബ്ബാസ് ഹാജിയുടെ വീടിന് സമീപത്തേക്ക് പതിച്ചു. വീടിന്റെ ജനല്‍, ശുചിമുറി എന്നിവ യ്ക്ക് കേടുപാടുകളും സംഭവിച്ചു.
മണ്ണാര്‍ക്കാട് പെരിമ്പടാരി കാഞ്ഞിരംപാടത്തും മതിലും സ്ഥലവും ഇടിഞ്ഞിട്ടുണ്ട്. മലമല് വീട്ടി ല്‍ വിജയലക്ഷ്മിയുടെ മതിലാണ് തൊട്ടടുത്ത് താഴ്ന്ന ഭാഗത്തുള്ള മലമല്വീട്ടില് പ്രസന്നിയുടെ സ്ഥലത്തേക്ക് പതിച്ചത്. ഭാഗ്യവശാല്‍ ഒരിടത്തും ആളപായമുണ്ടായില്ല. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി യില്‍ കുപ്പാടമ്മാരെ വാണിയമ്പാറ ഗോപാലകൃഷ്ണന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടിന് ഭാഗികമായി തകര്‍ന്നു. കരിമ്പയില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് വീണ് ഇല ക്ട്രിക് സ്കൂട്ടര്‍ തകര്‍ന്നു. മൂന്നേക്കര്‍ പുളിയന്കാട്ടില് റംലയുടെ സ്കൂട്ടറാണ് ഉപയോഗിക്കാനാ കാത്തവിധം തകര്‍ന്നത്. വെള്ളിയാഴ് രാത്രിയിലാണ് സംഭവം. മറ്റൊരു വീടിന്റെ മുറ്റത്ത് നിര് ത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് അടുത്ത പുരയിടത്തില്‍ നിന്നിരുന്ന മരം ഒടിഞ്ഞുവീഴു കയായിരുന്നു.
കനത്തമഴയെ തുടര്‍ന്ന് താലൂക്കിലെ പുഴകളിലും തോടുകളിലും മലവെള്ളപ്പാച്ചിലുമുണ്ടായി. കരിമ്പ പഞ്ചായത്തിലെ തുപ്പനാട് മീന്‍വല്ലം പുഴ കരകവിഞ്ഞ് ഒഴുകുന്ന നിലയായിരുന്നു. അലനല്ലൂര്‍ പഞ്ചായത്തില്‍ വെള്ളിയാര്‍ പുഴക്ക് കുറുകെയുള്ള കണ്ണംകുണ്ട്, വാക്കയില്‍ കടവ് പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത് ഗതാഗതടസത്തിന് ഇടയാക്കി. മണ്ണാര്‍ക്കാട് ചങ്ങലീരി റൂട്ടില്‍ പറമ്പുള്ളി ഭാഗത്ത് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാതടസം സൃഷ്ടിച്ചു. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊടക്കാട് ഒരു കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. ആര്യമ്പാവില്‍ നിന്നും നാട്ടുകല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഈ വാഹനം. കാരാകുര്‍ശ്ശി കിളിരിനി അയ്യപ്പന്‍കാവ് റൂട്ടില്‍ അരിലോഡുമായി പോവുകയായിരുന്ന വാഹനവും സ്കൂട്ടിയും തമ്മിലിടിച്ചും അപകടമുണ്ടായി.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാ ണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്ത കള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.