പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജില്ലാ ഭരണകൂടം വിനോദസഞ്ചാരികളുടെയും ഭാരവാഹനങ്ങളുടെയും പ്രവേശനം പൂര്‍ണ്ണമായി നി രോധിച്ചു. ജില്ലയിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി തുടങ്ങി പ്രധാന മലയോര മേഖ ലകളിലാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യത്.
നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികളായവര്‍ പോലും അടിയന്തര ആവ ശ്യങ്ങള്‍ക്ക് അല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു . മലയോര പാതക ളില്‍ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം.
അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി, അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സന്ദര്‍ശനം പൂര്‍ണ്ണമായി നിരോ ധിച്ചിരിക്കുകയാണ്.പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങളെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.
