മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടര്ന്നുണ്ടാകു ന്ന കാര്‍ഷിക വിളനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏ കോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ തുറന്നു. മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകര്‍ക്ക് അതത് ജില്ലകളിലെ കണ്ട്രോള് റൂമുകളില്‍ അറിയിക്കാം. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടി യന്തര സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും.
കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി www.aims.kerala.gov.in ല്‍ ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച വിളകളുടെയും വിവരങ്ങള്‍ രേഖപ്പെ ടുത്തി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് അപേക്ഷ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ബന്ധപ്പെട്ട ജില്ലാതല കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.
തിരുവനന്തപുരം: 9383470086, 9383470700, കൊല്ലം: 9383470318, 9383470770, ആലപ്പുഴ: 9383470561, 9383471108, കോട്ടയം: 9383470704, 9383471300, പത്തനംതിട്ട: 9383470499, 9383470900, എറണാകുളം: 9383471150, 9383471500, ഇടുക്കി: 9383470821, 9383471400, തൃശ്ശൂര്‍: 9383473242, 9383471600, പാലക്കാട്: 9383471457, 9383471700, മലപ്പുറം: 9383471618, 9383471800, കോഴിക്കോട്: 9383471779, 9383471900, വയനാട്: 9383471912, 9383472442, കണ്ണൂര്‍: 9383472028, 9383472300, കാസര്‍ഗോഡ്: 9383471961, 9383472400.
