കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴകനക്കുകയും പുഴക ളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കു ന്നതിനായി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി യോടെയാണ് മൂന്ന് ഷട്ടറുകളും രണ്ട് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്.
97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ രാവിലെ എട്ട് മണിക്ക് 95.10 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേദിവസം 95.96 മീറ്ററായിരുന്നു ജലനിരപ്പ്. നിലവില്‍ 81ശതമാനത്തോളമാണ് അണക്കെട്ടിലും ജലനിരപ്പ്. അതേസമയം രാവിലെ മുതല്‍ മഴ തുടര്‍ന്ന തോടെ ജലനിരപ്പ് വീണ്ടും ഉയരുന്ന സ്ഥിതിയായി. 11.50-ന് ജലനിരപ്പ് 95.37 മീറ്ററിലെത്തിയതോ ടെയാണ് അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികജലം പുറത്തേക്ക് ഒഴുക്കിവിടു ന്നതിനുമായി ഷട്ടറുകള്‍ പെട്ടെന്ന് ഉയര്‍ത്തിയത്. പാലക്കയം, ഇരുമ്പകച്ചോല പുഴകളില്‍ നിന്നു ള്ള ശക്തമായ ഒഴുക്കും, വരുംദിവസങ്ങളിലുള്ള മഴമുന്നറിയിപ്പും കണക്കിലെടുത്താണ് സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് നടപടി സ്വീകരിച്ചത്.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടതായി വന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. ഈസാഹചര്യത്തില്‍ അണക്കെട്ടിന് താഴെ ഭാഗങ്ങളിലുള്ളവരും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കെ.പി.ഐ.പി. കാഞ്ഞിരപ്പുഴ ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനയര് അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതും മീന്‍ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗത്തേക്ക് പോകുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കുറച്ചുകാലമായി ജില്ലയില്‍ ആദ്യം തുറക്കുന്ന കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ഇക്കുറി കാലവര്‍ഷമെത്തി രണ്ട് മാസം കഴിഞ്ഞാണ് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറക്കേണ്ടതായി വന്നു. ഈവര്‍ഷം വേനല്‍മഴ ശക്തമാവുകയും തുടര്‍ന്നെത്തിയ കാലവര്‍ഷം ദുര്‍ബലപ്പെടുകയും ചെയ്തതോടെ ഡാമിലെ ജലനിരപ്പും ജലസംഭരണവും പാടെ താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ലഭിച്ച മഴയാണ് അണക്കെട്ടിനെ ജലസമൃദ്ധിയിലേക്കെത്തിച്ചത്.
ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ കാഞ്ഞിരപ്പുഴ അണക്കെട്ടിനെ ആശ്രയിച്ചാണ് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലെ രണ്ടാംവിള നെല്കൃഷിയുള്പ്പടെ നടക്കു ന്നത്. ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് കാര്‍ഷികമേഖലയിലേക്കും കുടിവെ ള്ളത്തിനുമായി അണക്കെട്ടില്‍ നിന്നും ഇടത്-വലതുകര കനാലിലൂടെ വെള്ളം തുറന്നുവിടാറുള്ള ത്. കര്‍ഷകരുടെ ആവശ്യപ്രകാരം ഇത്തണയും യഥേഷ്ടം വെള്ളം തുറന്നുവിട്ടിരുന്നു. അതേസമ യം അണക്കെട്ടില്‍ വന്‍തോതില്‍ ചെളി അടിഞ്ഞികൂടിക്കിടക്കുന്നത് സംഭരണത്തെ ബാധിക്കു ന്നുണ്ട്. ഇത് നീക്കം ചെയ്യുന്നതിനുള്ള പഠനങ്ങള്‍ക്കും മറ്റുമായി സര്‍ക്കാര്‍ തുക അനുവദിച്ചിട്ടു ണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.
