എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ ജൈവ പച്ചക്കറി തോട്ടത്തിലും ഗ്രോബാഗ് അടുക്കള തോട്ടത്തിലും വിളവെടുപ്പ് നടന്നു. അവധിക്കാലത്താണ് സ്കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. പി.ടി.എ. അംഗങ്ങള്‍, മാനേജര്‍, അധ്യാപകര്‍ എന്നിരുടെ നേതൃത്വത്തിലാണ് കൃഷി യിറക്കിയത്. ഓണക്കാലത്തും തുടര്‍ന്നും ഉച്ചഭക്ഷണ ആവശ്യത്തിലേക്ക് ധാരാളം പച്ചക്കറികള്‍ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വിളവെടുപ്പിന് മാനേജര്‍ പി.ജയശങ്കരന്‍, പ്രധാന അധ്യാപകന് പി.യൂസഫ്, പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണി ക്കര, എം.പി.ടി.എ. പ്രസിഡന്റ് ഷഹന ലബീബ്, അന്‍സാറുള്ള, അമീര്‍ ബാബു, സുജിത്, ഷമീല്‍, കാര്‍ഷിക ക്ലബ് അംഗങ്ങള്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്കി.
