അലനല്ലൂര്‍: കരുവാരക്കുണ്ട് ഭാഗത്ത് നിന്നുമെത്തി തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നിലയുറപ്പിച്ച കാട്ടാനയെ വനപാലകരുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ആരംഭിച്ച ദൗത്യം 10.15ഓടെ പൂര്‍ത്തിയാക്കി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, മണ്ണാര്‍ക്കാട് ആര്.ആര്.ടി. ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ പി.മോഹനകൃഷ്ണന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് ജെയ്സണ്‍ എന്നിവരുടെ നേതൃത്വത്തി ല്‍ തിരുവിഴാംകുന്ന് സ്റ്റേഷനിലെ ജീവനക്കാര്‍, ആര്.ആര്.ടി. അംഗങ്ങള്‍, അമ്പലപ്പാറ ഔട്ട് പോസ്റ്റ് ജീവനക്കാര്‍, പി.ആര്.ടി. അംഗങ്ങള്‍, ഫാം ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ആനയെ തുരത്തിയത്.

ഫാമിന് പുറത്തേക്ക് ആനയെ ഓടിച്ച് വലിയപാറ,പുളിക്കലടി,കാളമ്പുള്ളി വഴി സൈലന്റ്വാലി അതിര്‍ത്തിയായ കോട്ടാണിക്കുന്ന് വനത്തിലേക്ക് കയറ്റിയശേഷമാണ് സംഘം ദൗത്യം അവസാ നിപ്പിച്ചത്. മലപ്പുറം ജില്ലയിലെ കാളികാവ്, തുവ്വൂര്‍, കരുവാരകുണ്ട്, എടപ്പറ്റ, മേലാറ്റൂര്‍ മേഖലയി ല്‍ വിഹരിച്ച കാട്ടുകൊമ്പനാണ് പുലര്‍ച്ചെയോടെ എടത്തനാട്ടുകരയിലേക്ക് എത്തിയത്. ഇതോടെ പ്രദേശം പരിഭ്രാന്തിയിലായി. വനമേഖലയില്‍ നിന്നും ഏറെ അകലെയായി സ്ഥിതി ചെയ്യുന്ന ചിരട്ടക്കുളത്ത് ആനയുടെ സാന്നിധ്യം നാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നതല്ല. പുലര്‍ച്ചെ രണ്ടരയോടെ അപ്രതീക്ഷിതമായെത്തിയ ആന വടക്കന്‍വീട്ടില്‍ നഫീസ, ആമിന എന്നിവരുടെ വീടിന്റെ മുറ്റം വഴി കടന്നുപോയിരുന്നു. നേരംപുലര്‍ന്നപ്പോഴാണ് ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞത്. വീടുകള്‍ക്ക് മുന്നിലൂടെ ആന കടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ബുധനാഴ്ച രാത്രിയില്‍ ഈ ആനയെ അവിടുത്തെ വനപാലകര്‍ പറയന്മാട് വനത്തിലേക്ക് കയറ്റി യിരുന്നു. എന്നാല്‍ ആന എടത്തനാട്ടുകര മേഖലയിലേക്ക് എത്തുകയായിരുന്നു. ഓലപ്പാറ-കൊമ്പ ന്കല്ല്-യത്തീംഖാന- ചിരട്ടക്കുളം- കൊടിയംകുന്നിലൂടെ മുണ്ടക്കുന്നിലെക്കെത്തിയ കൊമ്പന് ഇവിടെ നിന്നും വെള്ളിയാര്‍ പുഴ കടന്നാണ് തിരുവിഴാംകുന്ന് ഫാമിനകത്തെ കാട്ടിലേക്ക് കയറി നിലയുറപ്പിച്ചത്. നാട്ടുകാര്‍ വിവരറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ക്കെ ആര്. ആര്.ടിയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെയും നിരീക്ഷണത്തിലായി രുന്നു കാട്ടാന. ജനവാസമേഖലകളിലൂടെ ഏറെ നേരം സഞ്ചരിച്ച ആന കാര്യമായ നാശനഷ്ടങ്ങ ളുണ്ടാക്കിയില്ലെന്നതാണ് ആശ്വാസം. കരുവാരക്കുണ്ട് ഭാഗത്ത് നിന്നും വന്നതിനാല്‍ ആന വന്ന വഴിയെ തിരികെ പോകാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു തുരത്തില്‍ തുരത്തല്‍ നടപടികള്‍. അമ്പലപ്പാറ, കരടിയോട്, ഇരട്ടവാരി, കാപ്പുപറമ്പ്, ചിരട്ടക്കുളം നിവാസികളോട് ജാഗ്രതപാലിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
