പാലക്കാട്: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച്.ഐ.വി./എയ്ഡ്സിനെ ക്കുറിച്ച് യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ വിദ്യാര്‍ഥി കള്‍ക്കായി യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസിന്റേയും ജില്ലാ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടേയും ജില്ലാ യുവ ജാഗരണ്‍ സമിതിയുടെയും സംയുക്ത ആഭി മുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.ഇതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ 8, 9, 11 ക്ലാസുക ളിലെ വിദ്യാര്‍ഥികള്‍ക്കായി റെഡ് റിബണ്‍ പ്രശ്നോത്തരി മത്സരവും, കോളേജ് വിദ്യാര്‍ഥിക ള്‍ക്കായി റെഡ് റണ്‍ മാരത്തണ്‍ മത്സരവും നടന്നു.
സിവില്‍ സ്റ്റേഷനിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല റെഡ് റിബ്ബണ്‍ എയ്ഡ്സ് ബോധവത്ക്കരണ പ്രശ്നോത്തരി മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളായ പി.ടി റസിന് മുഹമ്മദ്, യു.പി നിരാമയന് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികളായ എസ് അഭിന, രോഹിത്ത് കൃഷ്ണ എന്നിവര്‍ രണ്ടാം സ്ഥാനവും, നെന്മാറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികളായ എസ് അഭിമിത്ര, എസ് ഫാത്തിമ തസ്നി എന്നിവര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനം നേടിയ വിദ്യാര് ഥികള് സംസ്ഥാനതലത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിജയികളായ വര്‍ക്ക് ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫിസര്‍ ഡോ. കെ.വി ഗീത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള റെഡ് റണ്‍ ദീര്‍ഘദൂര ഓട്ടമത്സരം ദേശീയ ആരോഗ്യ ദൗത്യം പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. റിയാസ് ബി ഫ്ലാഗ് ഓഫ് ചെയ്തു. മത്സരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ബിന്ദു തോമസ് സര്‍ട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. പെണ് കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് മേഴ്സി കോളേജിലെ വിദ്യാര്‍ഥികളായ നേഹ കെ ദാസ് ഒന്നാം സ്ഥാനവും പി എം അനുശ്രീ രണ്ടാം സ്ഥാനവും, എം അനുശീ മൂന്നാം സ്ഥാനവും യഥാ ക്രമം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ഥികളായ എ അരുണ്‍ കുമാര്‍ ഒന്നാം സ്ഥാനവും, അജയ് കെ കെ രണ്ടാം സ്ഥാനവും, നെ ന്മാറ എന്‍ എസ് എസ് കോളേജിലെ എസ് സിസിന്നോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയി കളായ വിദ്യാര്‍ഥികള്‍ സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
രണ്ട് മത്സരങ്ങളിലും ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായ വിജയികള്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. കേരള അത്ലറ്റിക് അസോസിയേഷന് വൈസ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ ഹരിദാസ്, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. കെ വി ഗീത, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് സയന, എന്‍ എസ് എസ് യുവ ജാഗരണ്‍ സമിതി പ്രതിനിധികള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍, കെ എസ് എ സി എസ് – ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ്. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫിസര്‍മാരായ രജീന രാമകൃഷ്ണന്, പി.പി രജിത തുടങ്ങിയവര്‍ പങ്കെടുത്തു.
