മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ യു.ഡി.എഫ് ഭരണസമിതി ശ്രമിക്കുന്നതായി എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തി ല്‍ ആരോപിച്ചു. കുടുംബശ്രീ കൈകാര്യം ചെയ്യേണ്ട മിനുട്സ് ബുക്ക് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങള്‍ കൊണ്ടുപോയതാണ് വിവാദത്തിന് കാരണം.ജനപ്രതിനിധികള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും ലോണുകള്‍ അനുവദിക്കുന്നതില്‍ യു.ഡി.എഫ് രാഷ്ട്രീയം കാണുകയാണെന്നും നേതാക്കള്‍ പറഞ്ഞു.കുടുംബശ്രീ ഓഫിസില്‍ നിന്നും മിനുട്സ് കാണാതായ സംഭവത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് പോലും അഭിപ്രാ യവ്യത്യാസമുണ്ട്. മിനുട്സ് കൊണ്ടുപോയതില്‍ കുടുംബശ്രീക്ക് പരാതിയില്ലെന്നാണ് വൈസ് പ്രസിഡന്റിന്റെ പക്ഷം. എന്നാല്‍ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പഞ്ചായത്ത് സെക്രട്ടറിക്കും മണ്ണാര്‍ക്കാട് സി.ഐക്കും പരാതി നല്‍കിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഭരണസമിതിയെ നേതാക്കള്‍ വെല്ലുവിളിച്ചു. അന്നത്തെ സംഭവത്തില്‍ പ്രകോപനത്തിന് വഴിമരുന്നിട്ടത് വൈസ് പ്രസിഡന്റാ ണ്.ധിക്കാരപരമായി സമരത്തിലേക്ക് തള്ളികയറുമെന്ന് പറയുകയായിരുന്നു.യു.ഡി.എഫ് ഭരണസമിതി പക്വതയോടെ ഭരണം നടത്തണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേ ളനത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ്, സി.പി.ഐ. കോങ്ങാട് മണ്ഡലം സെക്രട്ടറി പി. ചിന്നക്കുട്ടന്‍, പി. ദാസന്, പഞ്ചായത്ത് അംഗങ്ങളായ കെ. ഫാറൂഖ്, കെ. സ്മിത, തെക്കേതില്‍ റഫീഖ്, വി.കെ റഷീന, പി. സ്വാലിഹ്, എന്‍.സി.പി. (എസ്) പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.കെ കുഞ്ഞുമുഹമ്മദ്, വി.കെ ഷംസുദ്ദീന്, ജിപ്സി മാത്യു, ഉഷാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
