പാലക്കാട്:വാളയാര്‍ മുതല്‍ മണ്ണുത്തി വരെയുള്ള ദേശീയപാത 544-ലെ അപകടങ്ങള്‍ ഒഴിവാ ക്കാന്‍ അടിയന്തര യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു അറിയിച്ചു. ദേശീയപാതയില്‍ ആറുവരിപ്പാതയാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
