കല്ലടിക്കോട് :ദേശീയപാത കരിമ്പ മുട്ടിക്കൽകണ്ടം പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു. പനയംപാടം ചീരക്കാട്ടിൽ ഹരീഷ് (34) ആണ് മരിച്ചത്. ബുധനാഴ്ച്ച അർദ്ധ രാത്രിയോടെയാവാം സംഭവമെന്ന് കരുതുന്നു. മുട്ടിക്കൽകണ്ടം പെട്രോൾ പമ്പിനും ക്ഷേത്രത്തിനും ഇടയിൽ പാതയോരത്തുള്ള പാടത്ത് വാഹനം മറിഞ്ഞു കിടക്കുന്ന നിലയിൽ വ്യാഴാഴ്ച്ച രാവിലെ കാണപ്പെടുകയായിരുന്നു. മണ്ണാർക്കാട് ഭാഗത്ത് നിന്നും വരുകയായിരിന്ന ഓട്ടോറിക്ഷ നേരെ മറുഭാഗത്തെ പാടത്തേക്ക് നിയന്ത്രണം വിട്ടു മറിയുകയാ യിരുന്നു എന്നാണ് നിഗമനം. രാവിലെ അതുവഴി നടക്കാൻ പോയവരാണ് ഓട്ടോറിക്ഷ മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടി ഭാഗത്തതായിരുന്നു ഹരീഷ് കിടന്നിരുന്നത്. ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയി ലേക്കും തുടർന്നു പോസ്റ്റ് മോർട്ട നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അച്ഛൻ:പരേതനായ ഹരിദാസൻ,അമ്മ:ലത, ഭാര്യ:രാജേശ്വരി, മക്കൾ :ദക്ഷ, ശ്രീഹരി.