കാരാകുര്‍ശ്ശി: പൊന്തിയാമ്പുറത്ത് വീട്ടമ്മയെ വീടിന് സമീപത്ത് തീപൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്കുന്നില് ചിറപ്പാടത്ത് നരിച്ചീരി കല്ലിങ്ങള്‍ ചാമിക്കുട്ടിയുടെ ഭാര്യ ശാന്ത (62) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിനാണ് സംഭവം. സംഭവസമയത്ത് ഭര്‍ത്താവ് ചാമിയും, ആദ്യഭാര്യയിലെ മകന് സുനില്‍കുമാറുമാണ് വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിലാ യിരുന്ന ഇരുവരും ശബ്ദംകേട്ട് എഴുന്നേറ്റപ്പോഴാണ് വീടിനുപുറത്ത് അടുക്കഭാഗത്തായി തീയേറ്റ് പിടയുന്ന ശാന്തയെ കണ്ടത്. ഉടന്‍ വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും ജീവന്രക്ഷിക്കാനാ യില്ല. വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്.