അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ ജനവാസമേഖലയില്‍ ഒറ്റയാനിറങ്ങിയത് പരിഭ്രാന്തിക്ക് പ്രദേ ശത്ത് ഇടയാക്കി.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചിരട്ടക്കുളത്ത് വീടുകള്‍ക്ക് സമീപത്തുകൂ ടെ ഒറ്റയാന് നടന്നുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.ശബ്ദം കേട്ടുണര്‍ന്ന പ്രദേശവാ സികള്‍ ആനയെ കണ്ടതോടെ വിവരം വാര്‍ഡ് മെമ്പറെയും മറ്റ് അധികൃതരെയും അറിയിക്കുക യായിരുന്നു.മലപ്പുറം ജില്ലയിലെ തുവ്വൂര്‍ ഇരിങ്ങാട് ഭാഗത്ത് കണ്ട കൊമ്പനാണ് എടത്തനാട്ടുകര യിലേക്ക് എത്തിയതെന്നാണ് നിഗമനം.
ഓലപ്പാറ കൊമ്പന്‍കല്ല്, യത്തീംഖാന, ചിരട്ടക്കുളം, കൊ ടിയംകുന്ന് വഴി മുണ്ടക്കുന്നിലെക്കെ ത്തിയ ആന ഇവിടെ നിന്ന് വെള്ളിയാര്‍ പുഴകടന്ന് തിരുവി ഴാംകുന്ന് ഫാമിലേക്ക് കയിരുന്നു. ഇവിടെ ആനയുടെ കാല്‍പ്പാടുകളും മറ്റുമുണ്ട്. കന്നുകാലി ഗവേഷണകേന്ദ്രത്തിലേക്ക് ആന യെത്തിയത് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആര്.ആര്.ടിയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ചേര്‍ന്ന് ആനയെ നിരീക്ഷിച്ച് വരിക യാണ്. കൊമ്പന് ഇതുവരെ കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടില്ല.
ഒറ്റയാന് വഴിതെറ്റി എടത്തനാ ട്ടുകരയിലേക്ക് എത്തിയതാകാമെന്നാണ് കരുതുന്നത്. സ്ഥലപ രിചയമില്ലാത്ത ആനയായത് കൊ ണ്ടുതന്നെ ജനങ്ങള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് വാര്‍ഡ് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത് അറിയിച്ചു.അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തിലെ മല യോരപ്രദേശങ്ങളില് വിഹരിക്കുന്ന കാട്ടാനകളെ താത്കാലികമായി തുരത്തുന്നതിന് പകരം ഇവ വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കാനുള്ള ഫലപ്രദമായ നടപടികള്‍ വനപാലകരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ആവശ്യപ്പെട്ടു.
