മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഭരണകാലത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതികള്‍ നടന്നിട്ടുണ്ടെന്നും ഇതന്വേഷിക്കാന്‍ യു.ഡി.എഫ് ഭരണ സമിതി തീരുമാനിച്ചതിലുള്ള ഭീതിമൂലമാണ് എല്‍.ഡി.എഫ് പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ള തെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കുടുംബശ്രീയുടെ മിനുട്സ് നിരവധി തവണ ആവശ്യപ്പെട്ടതിനൊടുവിലാണ്, പഞ്ചായത്തംഗത്തിന് മിനുട്സ് കൈമാറിയിട്ടുള്ളത്. ഇതു പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ഭരണസമിതിയില്‍ പലരും 68 ലക്ഷം രൂപ വിവിധ വായ്പകളുടെ പേരില്‍ എടുത്തിട്ടുണ്ട്. ഇതിലുള്ള അന്വേഷണം ഭയന്നാണ് എല്‍.ഡി.എഫ് കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ സമരം ചെയ്തതെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ഭീഷണികള്‍ക്ക് മുന്നില്‍ ഭരണസമിതി കീഴടങ്ങില്ലെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ മുഴുവന്‍ ഫയലുകളും പരിശോധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള നീക്കം യു.ഡി.എഫ് ഒറ്റക്കെ ട്ടായി ചെറുക്കും. ഓഫിസ് താഴിട്ടുപൂട്ടി പൊതുജനങ്ങള്‍ക്കുള്ള സേവനം മുടക്കിയത് കുറ്റകരവും മനുഷ്യാവകാശലംഘനവുമാണ്. സ്ഥലത്തെത്തിയ പൊലിസ് കാര്യക്ഷമമായി ഇടപെടാതിരുന്ന തില്‍ പ്രതിഷേധമുണ്ടെന്നും സര്‍ക്കാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിട്ടും ഇടപെ ടാത്ത പൊലിസ് നടപടി ആഭ്യന്തര മന്ത്രിയുള്‍പ്പടെയുള്ളവരുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ടെ ന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി. സെക്രട്ടറി സി.അച്യുതന് നായര്‍, നേതാക്കളായ ജോയ് ജോസഫ്, സി.ടി അലി, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്, വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, ലിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
