എടത്തനാട്ടുകര: വിദ്യാര്‍ഥികള്‍ക്ക് ഗണിതവും ശാസ്ത്രവും എളുപ്പത്തില്‍ പഠിക്കാന്‍ സഹായി ക്കുന്നതിനായി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്കൂളില്‍ ‘സ്റ്റാര്‍സ് ഇന്റഗ്രേറ്റഡ് ഐ ലാബ്’ പദ്ധതി തുടങ്ങി. പാഠപുസ്തകങ്ങളിലൂടെ മാത്രം പഠനമൊതുക്കാതെ ആശയങ്ങള്‍ പ്രായോ ഗികമായി മനസിലാക്കാനും കൂടാതെ കുട്ടികള്‍ക്ക് പ്രവര്‍ത്തനാധിഷ്ഠിതമായ പഠന അനുഭവങ്ങ ള്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള, കുസാറ്റ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പി ലാക്കുന്നത്. ഇതിന്റെ ഭാഗമായി യു.പി. സ്കൂളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവിധ ലാബ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഐലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായ ത്ത് അംഗം റഷീദ് ആലായന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജമീല നാസര്‍ അധ്യക്ഷയാ യി. സി.ആര്.സി. കോര്‍ഡിനേറ്റര്‍ എം.ഫസീല പദ്ധതി വിശദീകരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നി പി.അനുപമ വിവിധ പരീക്ഷണങ്ങളും അവതരിപ്പിച്ചു.
പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ്, പി.ടി.എ. എക്സി. അംഗം പി.നൗഷാദ്, എസ്.ആര്.ജി. കണ്‍വീനര്‍ പി.ജംഷാദ്, ഐ ലാബ് കണ്‍വീനര്‍ പി.മുംതാസ് അധ്യാപകരായ വി.പി നൗഷിദ, കെ.അക്ബര്‍, പി.അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.
