മണ്ണാര്‍ക്കാട്: പ്രൊഫഷണലുകള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കുന്ന തിനായി വിസ്ഡം യൂത്ത് ജില്ല പ്രൊഫഷണല്‍ വിങ് നേതൃസംഗമം സംഘടിപ്പിച്ചു. എമര്‍ജ് എന്ന പേരില്‍ മണ്ണാര്‍ക്കാട് ചേമേരി ഗാര്ഡന് മസ്ജിദില്‍ നടന്ന സംഗമം വിസ്ഡം യൂത്ത് സംസ്ഥാന സെ ക്രട്ടറി ഷമീല്‍ അരീക്കോട് ഉദ്ഘാടനം ചെയ്തു.പ്രൊഫഷണല്‍ വിങ് കണ്‍വീനര്‍ ഡോ.പ്രിയാസ് അധ്യക്ഷനായി.
ശഫീക്ക് സ്വലാഹി, സലാഹുദ്ധീന്‍ ഇബ്നു സലീം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി, റിയാസ് കുന്തിപ്പുഴ,അസ്ഹര്‍ കൊപ്പം, ഡോ. ഉനൈസ്, ഹാരിഫ് കൊപ്പം എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി.
പുതിയ ഭാരവാഹികള്‍: ഡോ.പ്രിയാസ് (ചെയര്മാന്), ശാഹുല്‍ ഹമീദ് (കണ്‍വീനര്‍), അസ്ഹര്‍ കൊപ്പം, ഡോ. ഷവാഹിര്, റിയാസ്. പി മണ്ണാര്‍ക്കാട്, ശാക്കിര്‍, മഹ്ബൂബ്, സുനീര്‍, സുഹൈര്‍ (ടീം അംഗം).
