എടത്തനാട്ടുകര: അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഭരണകൂട ഭീകരതക്കുമെതിരെ രാജ്യത്ത് നടക്കുന്ന ജനാധിപത്യപോരാട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മതേതര ധാര്‍മികമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഭരണകൂടം നിലവില്‍ വരുന്നതിന് രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യ ശക്തികളും ഐക്യപ്പെടണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
എടത്തനാട്ടുകര നാലുകണ്ടം ദാറുല്‍ ഹിക്മ സലഫി സെന്ററില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി അധ്യക്ഷനായി. നേര്‍പഥം വാരിക ക്യു സ്പേസ് ക്വിസ് മത്സര വിജയികള്‍ക്കും വിസ്ഡം എജുക്കേഷണല്‍ ബോര്‍ഡ് മദ്രസ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി.ആറ് മാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കൗണ്‍സില്‍ അന്തിമ രൂപം നല്കി.
സംസ്ഥാന സെക്രട്ടറി പി.യു സുഹൈല്‍, ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ജില്ലാ ട്രഷറര്‍ മുജീബ് കൊടുവായൂര്‍, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് ഷമീല്‍, സംസ്ഥാന സെക്രട്ടറി റിഷാദ് അല്‍ ഹികമി, ജില്ല സെക്രട്ടറി കെ.പി ഉണ്ണീന്‍ ബാപ്പു, വിസ്ഡം സ്റ്റുഡന്റസ് ജില്ല സെക്രട്ടറി അബ്ദുല്‍ മാജിദ്, ജാഫര്‍ അലി പുതുനഗരം, നൂറുല്‍ ഹഖ് ആമയൂര്‍, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി എന്നിവര്‍ സംസാരിച്ചു. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട്, ഒലവക്കോട്, തച്ചമ്പാറ, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, എടത്തനാട്ടുകര, ഒറ്റപ്പാലം, പട്ടാമ്പി, കൊപ്പം എന്നീ മണ്ഡലങ്ങളില്‍ നിന്നായി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
