പുതുമുഖങ്ങളായ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണം
മണ്ണാര്‍ക്കാട്:നഗരസഭയിലെ കോണ്‍ഗ്രസിന്റെ രണ്ട് പ്രതിനിധികള്‍ ഇടതുപക്ഷത്തോടും ബി.ജെ. പിയോടും ചേര്‍ന്ന് നഗരസഭയ്ക്കെതിരായി രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ സാഹചര്യമൊരു ക്കിയത് പാര്‍ട്ടിയ്ക്ക് അംഗീകരിക്കാനാകില്ലെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.കോണ്ഗ്ര സ് അംഗങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടി, മുന്നണി വേദികളിലാണ് അത് അവത രിപ്പിക്കേണ്ടത്.പ്രശ്നങ്ങള്‍ ന്യായമാണെങ്കില്‍ യു.ഡി.എഫുമായി സഹകരിച്ച് തീര്‍ക്കാവുന്നതെ യൂള്ളൂവെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് പറഞ്ഞു.
രാധാകൃഷ്ണനും ജലീല്‍ കൊളമ്പനും നഗരസഭയില്‍ പുതുമുഖങ്ങളാണ്. ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ നടപടി തിരുത്തി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ചട്ടക്കൂടില്‍ നിന്ന് നഗരസഭയുമായി സഹകരണം തുടരണം. അല്ലാതെ ഇത്തരം പ്രവൃത്തികളുമായി മുന്നോട്ട് പോ വുകയാണെങ്കില്‍ പാര്‍ട്ടിയ്ക്ക് നടപടിയെടുക്കേണ്ടി വരും. ഇരുവരുടെയും നടപടിയില്‍ ഡി.സി. സിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നടപടിയെടുക്കാനുള്ള അധികാരം ഡി.സി.സി. പ്രസിഡ ന്റിനാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.
നഗരസഭയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. നഗരസഭാ ചെയര്‍പേഴ്സണ്‍ മാന്യമയാണ് കോണ്‍ഗ്രസ് അംഗങ്ങളോടും നേതാക്കളോടും പെരുമാറുന്നത്. അവര്‍ക്കെതിരെ കോണ്‍ഗ്രസിന് പരാതിയുമില്ല. നഗരസഭാ സെക്രട്ടറി മാധ്യമങ്ങളോട് നടത്തിയ പ്രതികരണം സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അഴിമതികളുണ്ടെങ്കില് മാധ്യങ്ങളോടല്ല, വകു പ്പ് തലത്തിലും സര്‍ക്കാരിനെയുമാണ് അറിയിക്കേണ്ടത്. അഴിമതിയുണ്ടെങ്കില്‍ മൂന്ന് വര്‍ഷത്തോ ളമായി സെക്രട്ടറിയായിരിക്കുന്ന അദ്ദേഹമാണ് ഒന്നാംപ്രതി. അഴിമതിയുണ്ടെന്ന് പറയുകയല്ലാ തെ തെളിയിക്കാനായിട്ടില്ലെന്നും സെക്രട്ടറി പറയുന്നതില്‍ കഴമ്പില്ലെന്നും അസീസ് ഭീമനാട് പറഞ്ഞു. മണ്ണാര്‍ക്കാട് യു.ഡി.എഫ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
