ബി.എഡ്. പ്രവേശനം 2026: സ്പോര്‍ട്സ് ക്വട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2026 – 2027 അധ്യയന വർഷത്തെ ബി.എഡ്. സ്പോര്‍ട്സ് ക്വട്ടാ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ട് പ്രവേശനം നേടുന്നവര്‍ മാന്‍ഡേറ്ററി ഫീസടച്ച് ജൂലൈ 29-ന് വൈകീട്ട് 04.00 മണിക്കകം കോളേജുകളില്‍ സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ – 155 രൂപ. മറ്റുള്ളവർ – 610 രൂപ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ പ്രവേശനത്തിനായി അതത് കോളേജുകളെ ഫോണ്‍ മുഖേന ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600, 2407017.
സ്കൂൾ ഓഫ് ഡ്രാമയിൽ അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയേറ്റർ സ്കൂൾസ് ( ഐ.എഫ്.ടി.എസ് ) 2027 നടത്തിപ്പിനായി കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 30-ന് രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫ് ഡ്രാമയിൽ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത : ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഭാഷാപ്രാവീണ്യം, മാനേജ്മെന്റ് പാടവം, ഓഫീസ് അഡ്മിനിസ്ട്രേഷൻ. പ്രായപരിധി : 40 വയസ് ( സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും ). പ്രതിമാസവേതനം : 34,180/- രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2385352.
റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ എം.എ., ഇന്റഗ്രേറ്റഡ് എം.എ. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമിന് 04 സീറ്റുകളിലും ( എസ്.സി. – 02, എസ്.ടി. – 02 ) ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമിന് 02 സീറ്റുകളിലും ( എസ്.ടി. – 02 ) ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. സംവരണവിഭാഗക്കാരില്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ : 8802498131, 0494 2407250, 9497470988.
മലപ്പുറം ബി.എഡ്. സെന്ററിൽ സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ മലപ്പുറം ബി.എഡ്. സെന്ററിൽ ബി.എഡിന് ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്ട്രേഷനുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 29-ന് രാവിലെ 10.30-ന് സെന്ററിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ : 9846440930.
ഡോ. ജോൺ മത്തായി സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പിൽ മലയാളം – 01, ഹിന്ദി – 01 വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദിവസവേതനടിസ്ഥനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 28-ന് നടക്കും. സമയം : രാവിലെ 10.00 മണി – മലയാളം, ഉച്ചക്ക് 02.00 മണി – ഹിന്ദി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS ) – ഒന്നും മൂന്നും സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) നവംബർ 2026, ( 2020 പ്രവേശനം ) നവംബർ 2025, അഞ്ചാം സെമസ്റ്റർ ( 2020 മുതൽ 2024 വരെ പ്രവേശനം ) നവംബർ 2026, ഒൻപതാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) നവംബർ 2026 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 210 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 29 മുതൽ ലഭ്യമാകും.
പരീക്ഷ
രണ്ടാം സെമസ്റ്റർ എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് (CUCSS- 2016 സ്കീം – 2021, 2022, 2023 പ്രവേശനം) ജൂലൈ 2026 സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 04-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
