ഇല്ലിക്കല്മലയിലെത്തിയ കാട്ടാനകളെ സൈലന്റ്വാലി ബഫര്‍സോണിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു
കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം വളപ്പില്‍ തമ്പടിച്ച മൂന്ന് കാട്ടാന കളെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ തുരത്തിയതോടെ ഇവ സൈലന്റ് വാലി റെയ്ഞ്ചിലെ ഇല്ലിക്കല്‍ മലയിലേക്ക് കയറി.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി. ഗിരീഷിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ ജീവനക്കാര്‍, ആര്.ആര്.ടി., പി.ആര്.ടി. അംഗങ്ങള്‍, ഫാം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആനകളെ കാടുകയറ്റിയത്. ഇവിടെ നിന്നും സൈലന്റ്വാലി ബഫര്‍ സോണിലേക്ക് ആനകളെ തുരത്താനുള്ള ശ്രമത്തിലാണ് വനപാലകര്‍.
മൂന്ന് ദിവസം മുന്‍പ് ഫാമിനകത്തെത്തി നിലയുറപ്പിച്ച കാട്ടാനകളെ ഓടിക്കാനുള്ള ദൗത്യം വനപാലകര്‍ ശനിയാഴ്ച മുതലാണ് ആരംഭിച്ചത്.ഇതിനിടെ ഫാമിന് പുറത്തേക്ക് കടന്ന ആനകള്‍ സമീപപ്രദേശമായ കാപ്പുപറമ്പ് ഭാഗത്തെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.തുടര്‍ന്ന് കാട്ടാന കള്‍ ഫാമിനകത്ത് തേക്കുപതി ഭാഗത്തെത്തി വീണ്ടും നിലയുറപ്പിച്ചു. ഈ ഭാഗത്ത് ആനകളുടെ സാന്നിധ്യം സ്ഥിരീകരിച്ച ശേഷം ഞായറാഴ്ച വീണ്ടും ദൗത്യം ആരംഭിച്ചു. വൈകിട്ടോടെ വനപാല കസംഘം ഫാമിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരുപതോളം പേരുള്‍പ്പെട്ട സംഘം രാത്രി ഒമ്പത് മണിയോടെ ആനകളെ ഫാമിന് പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. ആനകളെ തുരത്തുന്നതിനാല്‍ ഫാമിന്റെ പരിസരത്ത് താമസിക്കുന്നവരും കാപ്പുപറമ്പ്, ഇരട്ടവാരി, വലിയപാറ, കാളംപുള്ളി, കരടിയോട്, മേലെകളം, അമ്പലപ്പാറ എന്നീ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വനംവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
തേക്കുപതിയില് നിന്ന് ആനകളെ വിരട്ടിയോടിച്ചതോടെ ഇവ കുണ്ടൂര്‍ക്കുന്ന് കല്ലുപാലം ഭാഗ ത്തേക്ക് നീങ്ങി. ഇവിടെ നിന്നും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ കടന്നാണ് കാട്ടാനകള്‍ ഇല്ലിക്കല്‍ മലയിലെ വനഭാഗത്തേക്ക് കയറിപ്പോയത്. തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കാടുകയറ്റാനായത്.ഇല്ലിക്കല്‍ മലയില്‍ തമ്പടിച്ച കാട്ടാന കളെ സൈലന്റ്വാലി ബഫര്‍ സോണിലേക്ക് തിരികെ കയറ്റാനുള്ള ശ്രമം വനംവകുപ്പ് തുടരുന്നു ണ്ട്. ആനകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് വീണ്ടും ഇറങ്ങാതിരിക്കാന്‍ പകലും രാത്രിയും നിരീ ക്ഷണവും കാവലുമേര്പ്പെടുത്തിയിട്ടുള്ളതായി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയി ച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഇമ്രോസ് ഏലിയാസ് നവാസും സ്ഥലത്തെത്തി സ്ഥി തിഗതികള്‍ വിലയിരുത്തി.
തിരുവിഴാംകുന്ന് മേഖലയില്‍ മാസങ്ങളായി കാട്ടാനശല്യം അതിരൂക്ഷമാണ്. ആനകളെ തുര ത്താനായി രാപ്പകല്‍ ഭേദമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നത് വനപാലകരെയും കടുത്ത മാന സിക സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
