എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ രക്ഷിതാക്കള്‍ സ്പോണ്സര് ചെയ്യുന്ന മാസത്തിലൊരു സ്പെഷ്യല്‍ ഭക്ഷണം എന്ന പദ്ധതിയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.മുഴുവന്‍ രക്ഷിതാക്കളും ഓരോ വിഹിതം സ്പോണ്സര് ചെയ്ത് പി.ടി.എയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ മാസത്തെ സ്പെഷ്യല്‍ ഭക്ഷണമായി വിദ്യാര്‍ഥികള്‍ക്ക് നെയ്ച്ചോറും ചിക്കന്‍ കുറുമയും വിതരണം ചെയ്തു. ചടങ്ങില്‍ ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ പോകുന്ന സ്കൂളിലെ മുന്‍ അറബിക് അധ്യാപകന് പി.ഹംസ മാസ്റ്റര്‍ക്ക് യാത്രയയപ്പും നല്കി. മണ്ണാര്‍ക്കാട് ഉപജില്ലാ എച്ച്.എം. ഫോറം കണ്‍വീനര്‍ സിദ്ധീഖ് പാറോക്കോട്ട്, അക്കാദമിക് കൗണ്‍സില്‍ അംഗം പ്രദീപ് മാസ്റ്റര്‍, പ്രധാന അധ്യാപകന് പി.യൂസഫ്, സ്റ്റാഫ് സെക്രട്ടറി സി.സൗമ്യ, ഹംസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
